കുളിമുറിയിൽ കളിച്ചതിന് പിതാവിന്റെ ക്രൂര മർദനം; മൂന്ന് വയസ്സുകാരി ഗുരുതരാവസ്ഥയിൽ
text_fieldsഹൈദരാബാദ്: കുളിമുറിയിൽ കളിച്ചതിന് പിതാവിന്റെ ക്രൂര മർദനത്തിനിരയായ മൂന്ന് വയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവിന്റെ പരാതിയിൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദിലെ വീട്ടിൽ ശനിയാഴ്ചയാണ് സംഭവം.
ദമ്പതികളുടെ മൂന്നാമത്തെ മകൾ ശുചിമുറിയിൽനിന്ന് പുറത്തിറങ്ങാതെ കളിച്ചുകൊണ്ടിരുന്നതിൽ ക്ഷുഭിതനായ പിതാവ് തവി കൊണ്ട് മർദിക്കുകയായിരുന്നെന്ന് മാതാവ് നൽകിയ പരാതിയിൽ പറയുന്നു. താൻ ഇടപെട്ടപ്പോൾ ഭർത്താവ് തന്നെ തള്ളിയിട്ട് മകളെ തറയിൽ ഇടിച്ചെന്നും തന്റെ മറ്റ് പെൺമക്കളെയും മർദിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു. 2015ൽ വിവാഹിതരായ ദമ്പതികൾക്ക് നാല് പെൺമക്കളുണ്ട്. യുവതി ഇപ്പോൾ എട്ട് മാസം ഗർഭിണിയുമാണ്.
പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകശ്രമവും ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകളും ചേർത്ത് കേസെടുത്തതായും പ്രതിയെ കസ്റ്റഡിയിൽ എടുത്തതായും പൊലീസ് അറിയിച്ചു. അതേസമയം, കുഞ്ഞിന്റെ നില അതീവഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

