Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശി പിടിയിൽ

text_fields
bookmark_border
ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശി പിടിയിൽ
cancel

കോഴിക്കോട്: മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വിൽപനക്കായി കൊണ്ടുവന്ന 19.240 ഗ്രാം ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശി മുഹമ്മദ് അയാത്തുളിനെ (32) ഡാൻസാഫും മെഡിക്കൽ കോളജ് പൊലീസും ചേർന്നു ഞായറാഴ്ച വൈകിട്ട് മെഡിക്കൽ കോളജ് എസ്.ഐയും സംഘവും പട്രോളിങ് ഡ്യൂട്ടിക്കിടെ കുറ്റിക്കാട്ടൂർ കോട്ടാംപറമ്പ് റോഡിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തെത്തിയപ്പോൾ പൊലീസിനെ കണ്ട് അസ്വാഭാവികമായി പെരുമാറുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു.

തടർന്ന് പൊലീസ് തടഞ്ഞുവച്ച് ചോദ്യം ചെയ്യുന്നതിനിടെ പ്രതി ധരിച്ചിരുന്ന ജീൻസിന്റെ പോക്കറ്റിൽ നിന്നും വിൽപനക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗർ കണ്ടെത്തുകയായിരുന്നു. പ്രതി ബംഗാളിൽ പോയി വരുന്ന സമയത്ത് വലിയ അളവിൽ ലഹരി മരുന്ന് ട്രെയിൻ മാർഗം കേരളത്തിൽ എത്തിച്ച ശേഷം ഇതര സംസ്ഥാന തൊഴിലാളികൾക്കും യുവാക്കൾക്കും മറ്റും ചെറു പാക്കറ്റുകളിലാക്കി വിതരണം ചെയ്യുകയാണ് ചെയ്തിരുന്നത്. നിരവധി തവണ ബംഗാളിൽ നിന്നും മയക്കുമരുന്ന് കേരളത്തിൽ എത്തിച്ച് വിൽപന നടത്തിയിട്ടുണ്ടെന്ന് പ്രതി ചോദ്യം ചെയ്യുന്നതിനിടെ സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bengal native arrested with brown sugar
Next Story