പൊലീസ് സ്റ്റേഷനിൽ എസ്.ഐയെയും പൊലീസുകാരനെയും കൈയേറ്റം ചെയ്ത സഹോദരങ്ങൾ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
ചാരുംമൂട്: പൊലീസ് സ്റ്റേഷനിൽ എസ്.ഐെയയും സി.പി.ഒയെയും കൈയേറ്റം ചെയ്ത സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിൽ. കോട്ടയം പായിപ്പാട് കോതപ്പാറ വീട്ടിൽ ഷാൻമോൻ (27), സഹോദരൻ സജിൻ റജീബ് (24) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്ത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
ഫർണിച്ചർ ഇൻസ്റ്റാൾമെൻറ് നടത്തുന്ന പ്രതികൾ പണം വാങ്ങിയിട്ടും സാധനങ്ങൾ നൽകാതെ തന്നെ കബളിപ്പിെച്ചന്ന് ചുനക്കര സ്വദേശി അബ്ദുൽ റഹ്മാൻ പരാതി നൽകിയിരുന്നു.
തുടർന്ന് ഇരുവെരയും ബുധനാഴ്ച ഉച്ചക്ക് ഒന്നിന് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. സബ് ഇൻസ്പെക്ടറുടെ മുറിയിൽ പരാതി സംബന്ധിച്ച് ഇരുകക്ഷിയുമായി സംസാരിക്കുന്നതിനിെടയാണ് പ്രതികൾ കൈയേറ്റത്തിന് മുതിർന്നതെന്ന് പൊലീസ് പറഞ്ഞു. തടയാൻ ശ്രമിച്ച സി.പി.ഒയെയും ഇവർ ൈകയേറ്റം ചെയ്െതന്നും പൊലീസ് പറഞ്ഞു.