ഭാര്യസഹോദരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
text_fieldsനിഖിൽ
എളനാട്: ഭാര്യസഹോദരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച് രക്ഷപ്പെട്ട പ്രതി തൃശൂരിൽ പിടിയിൽ. പുതൂർക്കര വെള്ളത്തേരിൽ വീട്ടിൽ നിഖിലാണ് (36) തൃശൂരിൽ കൺട്രോൾ റൂം പൊലീസിന്റെ പിടിയിലായത്. ചേലക്കര കുറുമല സ്വദേശിയായ വട്ടപ്പറമ്പിൽ അനന്തുവിനെയാണ് ഇയാൾ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. അനന്തുവിന്റെ സഹോദരീഭർത്താവാണ് നിഖിൽ. കഴിഞ്ഞ മൂന്നിനാണ് സംഭവം.
അനന്തുവിന്റെ സഹോദരി ജോലിചെയ്യുന്ന എളനാട് സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയാണ് സംഭവം. നിഖിൽ ആശുപത്രിയിലെത്തി ഭാര്യയുമായി വഴക്കിട്ടു. ഈ സമയത്ത് അവിടെയെത്തിയ അനന്തു ഇതിൽ ഇടപെടുകയും വാക്തർക്കമുണ്ടാവുകയുമായിരുന്നു. ഇതിനിെട നിഖിൽ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് അനന്തുവിനെ കുത്തി. വയറ്റിൽ മൂന്നു കുത്തേറ്റ അനന്തു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവശേഷം നിഖിൽ മുങ്ങുകയായിരുന്നു.
കൊലപാതകശ്രമത്തിന് പഴയന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയായിരുന്നു. കഴിഞ്ഞ ദിവസം ശക്തൻ ബസ് സ്റ്റാൻഡ് പരിസരത്ത് കൺട്രോൾ റൂം പൊലീസ് നിഖിലിനെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൺട്രോൾ റൂം ഇൻസ്പെക്ടർ സുധി ലാൽ, ക്രൈംബ്രാഞ്ച് എ.എസ്.ഐ ലിന്റോ ദേവസി എന്നിവരുടെ സഹായത്തോടെ എസ്.ഐ ആനന്ദ് ദാസ്, എ.എസ്.ഐ കബീർ, സി.പി.ഒമാരായ കണ്ണൻ, അനു, ഹോംഗാർഡ് മണികണ്ഠൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

