Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസഹോദരിയെ...

സഹോദരിയെ ശല്യപ്പെടുത്തിയയാ​​ളെ സഹോദരൻ വെട്ടിക്കൊന്നു; കൊലപ്പെടുത്തിയത് ജന്മദിനകേക്ക് മുറിച്ച കത്തികൊണ്ട്

text_fields
bookmark_border
സഹോദരിയെ ശല്യപ്പെടുത്തിയയാ​​ളെ സഹോദരൻ വെട്ടിക്കൊന്നു;  കൊലപ്പെടുത്തിയത് ജന്മദിനകേക്ക് മുറിച്ച കത്തികൊണ്ട്
cancel
camera_alt

അഭിഷേകും സഹോദരിയും കേക്ക് മുറിച്ച കത്തിയുമായി ജന്മദിനത്തിനെടുത്ത ചിത്രം

മധ്യ​പ്രദേശ്: സ​ഹോദരിയെ ശല്യപ്പെടുത്തിയ യുവാവിനെ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ ആഘോഷത്തിനുശേഷം സഹോദരൻ വെട്ടിക്കൊല്ലുകയായിരുന്നു. മധ്യപ്ര​ദേശിലെ ഗുണ ജില്ലയിൽ ​ശനിയാഴ്ചയായിരുന്നു സംഭവം. കേസിലെ പ്രതിയായ അഭിഷേക് ടിങ്ക സഹോദരിയുടെ ജന്മദിനകേക്ക് മുറിക്കാനുപ​യോഗിച്ച വലിയ വാൾ പോലുള്ള വലിയ കത്തി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട ഇരുപത്തൊന്ന് കാരനായ അനിൽ സഹോദരിയെ പലവിധത്തിലും ശല്യപ്പെടുത്തിയിരുന്നതായും തന്നെ വിവാഹം കഴിക്കാൻ സമ്മതിച്ചാൽ സ്വർണം, വെള്ളി ആഭരണങ്ങൾ നൽകാ​മെന്നും പറഞ്ഞിരുന്നു. ശല്യം സഹിക്കാനാവാതെ യുവതി സഹോദരനോട് പരാതിപ്പെടുകയായിരുന്നു.

ക്ഷുഭിതനായ യുവാവും സുഹൃത്തുക്കളും ചേർന്ന് അനിലിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയും ഓൺലൈൻ സൈറ്റിൽനിന്ന് വാൾ​ പോലുള്ള അഞ്ച് വലിയ കത്തികൾ വാങ്ങുകയായിരുന്നു. കൊലപാതകപദ്ധതി ​പ്രകാരം അനിലിനെ പിന്തുടരുകയും ചെയ്തു. വീട്ടുപരിസരത്ത് അനിലിനെ മദ്യപിച്ച നിലയിൽ കണ്ട അഭിഷേക് സുഹൃത്തുക്ക​​ളെ വിളിച്ചുവരുത്തുകയും വളഞ്ഞിട്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതകത്തിനുശേഷം സംഘം ഒളിവിൽ പോവുകയായിരുന്നെന്നും ജന്മദിനത്തിൽ കേക്ക് മുറിച്ച വാൾ പോലുള്ള വലിയ കത്തി ഉപയോഗിച്ചാണ് വെട്ടിക്കൊലപ്പെടുത്തിയതെന്നും ആയുധങ്ങൾ കണ്ടെടുത്തതായും പൊലീസ് സൂപ്രണ്ട് അങ്കിത് സോനി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMurder NewsIndian NewsMadhyapradesh
News Summary - Brother hacks to death man who harassed sister
Next Story