പൂജപ്പുരയിലെ യുവതിയുടെ മരണം കൊലപാതകം; സഹോദരന് അറസ്റ്റില്‍
text_fieldsനേമം: പൂജപ്പുരയില്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവതിയെ സഹോദരന് കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൂജപ്പുര വിദ്യാധിരാജ നഗറില്‍ വാടകയ്ക്കു താമസിക്കുന്ന വിളപ്പില്‍ വിട്ടിയം അരുവിപ്പുറം സ്വദേശി സുരേഷ്കുമാര്‍ (41) അറസ്റ്റിലായി.
കഴിഞ്ഞ 14-ാം തീയതിയായിരുന്നു കേസിന്നാസ്പദമായ സംഭവം. രാവിലെയാണ് വാടകവീട്ടില്‍ സുരേഷിെൻറ സഹോദരി നിഷ (37) യെ ബെഡ്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മാനസികാസ്വാസ്ഥ്യമുള്ളയാളായിരുന്നു നിഷയെന്ന് പൂജപ്പുര പൊലീസ് പറഞ്ഞു.
നിഷയുടെ തലയ്ക്ക് പരിക്കുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണം തലയ്ക്കടിയേറ്റതുമൂലമാണെന്ന് തെളിഞ്ഞത്. ഇതിെൻറ അടിസ്ഥാനത്തില്‍ പൊലീസ് സുരേഷ്കുമാറിനെ കസ്റ്റഡിയിലെടുത്തു.
മരണത്തിന് ഒരാഴ്ചമുമ്പ് ഇയാള്‍ സഹോദരിയെ മണ്‍വെട്ടിക്കൈ കൊണ്ട് തലയ്ക്കടിച്ചതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പെട്ടെന്നുണ്ടായ പ്രകോപനമായിരുന്നു ആക്രമണത്തിനു കാരണമായത്. തുടര്‍ന്ന് ഇയാള്‍ തന്നെ സഹോദരിയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. എന്നാല്‍ തലയില്‍ രക്തം കട്ടപിടിച്ചതാണ് നിഷയുടെ നില വഷളാക്കിയത്. ഇതിനെത്തുടര്‍ന്നാണ് 14ാം തീയതി ഇവരെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്.
തിരുവനന്തപുരം നഗരസഭയിലെ ഉദ്യോഗസ്ഥനാണ് സുരേഷ്കുമാര്‍. ഇയാളുടെ അറസ്റ്റ് പൂജപ്പുര പൊലീസ് രേഖപ്പെടുത്തി. പൂജപ്പുര സി.ഐ ആര്. റോജ്, എസ്.ഐമാരായ പ്രവീണ്‍, ശിവപ്രസാദ്, എ.എസ്.ഐമാരായ ഷാജി ഷിബു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.