പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സഹോദരനും ബന്ധുവും പിടിയിൽ
text_fieldsമലപ്പുറം: മങ്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സഹോദരനും ബന്ധുവായ യുവാവും പിടിയില്‍. 24 വയസ്സ് വീതമുള്ള സഹോദരനും ബന്ധുവുമാണ് 14കാരിയെ പീഡനത്തിനിരയാക്കിയത്.
ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പത്താംക്ലാസ് വിദ്യാര്‍ഥിനി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. സ്വന്തം വീട്ടിലും സമീപത്തുവെച്ചുമാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.
പ്രതികൾക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും ഇരുവരെയും കസ്റ്റഡിയിലെടുത്തതായും മങ്കട പൊലീസ് അറിയിച്ചു. പെൺകുട്ടിയെ ചൈൽഡ് ലൈനിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

