സാരിയെ ചൊല്ലി തർക്കം; വിവാഹത്തിന് ഒരു മണിക്കൂർ മാത്രം ശേഷിക്കെ യുവതിയെ പ്രതിശുത വരൻ കൊലപ്പെടുത്തി
text_fieldsഭാവ്നഗർ: വിവാഹത്തിന് ഒരു മണിക്കൂർ മാത്രം ശേഷിക്കെ യുവതിയെ കൊലപ്പെടുത്തി പ്രതിശുത വരൻ. ഗുജറാത്തിലെ ഭാവ് നഗർ സിറ്റിയിലാണ് സംഭവം. വിവാഹ സാരിയെയും പണത്തെയും ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 22 വയസ്സുള്ള സോണി ഹിമ്മത് റാത്തോഡാണ് 26 കാരനായ സജന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
പൊലീസ് പറയുന്നതിനനുസരിച്ച് പ്രതിയായ സജനും കൊല്ലപ്പെട്ട സോണിയും ഒരു വർഷത്തോളമായി ഒരുമിച്ചാണ് താമസം. ശനിയാഴ്ച രാത്രിയാണ് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. വിവാഹത്തിന് ഒരു മണിക്കൂർ മുമ്പാണ് ഇരുവർക്കുമിടയിൽ തർക്കം ഉരുത്തിരിഞ്ഞത്. തുടർന്ന് പ്രകോപിതനായ പ്രതി യുവതിയെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ശേഷം പ്രതി ഒളിവിൽ പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

