കൈക്കൂലി: സസ്പെൻഷനിലായ ആർ.ടി.ഒക്കും ഭാര്യക്കുമെതിരെ തട്ടിപ്പ് കേസ്
text_fieldsകൊച്ചി: കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത എറണാകുളം മുൻ ആർ.ടി.ഒക്കും ഭാര്യക്കുമെതിരെ വീണ്ടും കേസ്. മുൻ ആർ.ടി.ഒ ടി.എം. ജെഴ്സൺ, ഭാര്യ റിയ എന്നിവർക്കെതിരെയാണ് കോടതി നിർദേശപ്രകാരം എറണാകുളം സെൻട്രൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 75 ലക്ഷം രൂപ വിലവരുന്ന തുണിത്തരങ്ങള്‍ തട്ടിയെന്ന പരാതിയിലാണ് കേസ്. ഇടപ്പള്ളി സ്വദേശി അല്‍ അമീന്റെ പരാതിയില്‍ സെന്‍ട്രല്‍ പൊലീസാണ് കേസ് എടുത്തത്.
അല്‍ അമീന് നേരത്തേ പൊലീസിൽ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാത്തതിനെത്തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

