Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎയിംസിൽ...

എയിംസിൽ ശസ്ത്രക്രിയക്ക് കൈക്കൂലി: ഡോക്ടറെ മാറ്റി; കേന്ദ്രം റിപ്പോർട്ട് തേടി

text_fields
bookmark_border
Bribery
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി എ​യിം​സി​ൽ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​ന് രോ​ഗി​യു​ടെ പി​താ​വി​ൽ​നി​ന്ന് പ​ണം കൈ​പ്പ​റ്റി​യെ​ന്ന പ​രാ​തി​യി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം റി​പ്പോ​ർ​ട്ട് തേ​ടി. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്ന് ഡോ​ക്ട​റെ ജ​ജ്ജാ​റി​ലെ നാ​ഷ​ന​ൽ കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് ഡോ​ക്ട​ർ​ക്കെ​തി​രെ പ​രാ​തി ഉ​യ​ർ​ന്ന​ത്. എ​യിം​സി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യ ലാ​ൽ സി​ങ് ഛൗബേ ​ആ​ണ് പ​രാ​തി ന​ൽ​കി​യ​ത്. 2021 ഒ​ക്ടോ​ബ​റി​ൽ മ​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഡോ​ക്ട​റെ സ​മീ​ച്ച​പ്പോ​ൾ ശ​സ്ത്ര​ക്രി​യ നി​ർ​ദേ​ശി​ച്ചെ​ന്നും ഇ​തി​ന്‍റെ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ 40,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നു​മാ​ണ് പ​രാ​തി. മ​ക​ളു​ടെ ശ​സ്ത്ര​ക്രി​യ ന​ട​ന്ന ദി​വ​സം രാ​വി​ലെ ഇ​തി​നാ​യി 36000 ഒ​രാ​ൾ​ക്ക് ന​ൽ​കി​യെ​ന്നും ലാ​ൽ​സി​ങ് പ​റ​ഞ്ഞു. പ​ണ​ത്തി​ന് ബി​ല്ല് ല​ഭി​ച്ചി​രു​ന്നി​ല്ല.

ബി​ല്ല് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ജി.​എ​സ്.​ടി അ​ട​ക്കേ​ണ്ടി​വ​രു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ച​ത്. പ്ര​ത്യേ​ക സ​മി​തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി ശ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BriberyAIIMSsurgery
News Summary - Bribery for surgery at AIIMS: Center has sought report
Next Story