കൈക്കൂലി: എം.എ. ഹാരിസിന്‍റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി
text_fieldsകോട്ടയം: കൈക്കൂലിക്കേസിൽ അറസ്റ്റിലായ ജില്ല മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ എം.എ. ഹാരിസിെൻറ ജാമ്യാപേക്ഷ കോട്ടയം വിജിലൻസ് കോടതി തള്ളി. റിമാൻഡിലുള്ള ഇയാൾക്കെതിരെയും രണ്ടാം പ്രതി മലിനീകരണ നിയന്ത്രണ ബോർഡ് സീനിയർ എൻജിനീയർ ജോസ് മോനെതിരെയും വരവിൽ കവിഞ്ഞ സമ്പാദനം സംബന്ധിച്ച് അന്വേഷണം നടത്താനും വിജിലൻസ് തീരുമാനിച്ചു.
അറസ്റ്റിലായതിനു പിന്നാലെ ഹാരിസിനെ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ സസ്പെൻഡ് ചെയ്തിരുന്നു. ജോസ് മോൻ ഒളിവിലാണ്. ഹാരിസിെൻറ ആലുവയിലെ വീട്ടിലും ജോസ് മോെൻറ കൊല്ലം ഏഴുകോണിലെ വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തി അനധികൃത സമ്പാദ്യം കണ്ടെത്തിയിരുന്നു. സംഭവത്തിൽ പരാതിക്കാരനായ പാലാ പ്രവിത്താനം പി.ജെ േട്രഡ് ഉടമ ജോബിൻ സെബാസ്റ്റ്യന് കോട്ടയം വിജിലൻസ് ഇടപെട്ട് നോൺ പൊല്യൂഷൻ സർട്ടിഫിക്കറ്റ് കൈമാറി. ഡിവൈ.എസ്.പി കെ.എ. വിദ്യാധരൻ നേരിട്ടെത്തിയാണ് സർട്ടിഫിക്കറ്റ് നൽകിയത്.
2026വരെ ജൂൺ 30വരെയാണ് കാലാവധി. 24 മണിക്കൂറും പ്രവർത്തിക്കാനും അനുമതി കിട്ടി. ആറുവർഷം മുമ്പ് വ്യക്തി വൈരാഗ്യത്തെ തുടർന്ന് ജോബിൻ സെബാസ്റ്റ്യെൻറ ടയർ റീത്രെഡിങ് സ്ഥാപനത്തിെനതിരെ അയൽവാസി ശബ്ദമലിനീകരണം ആേരാപിച്ച് മലിനീകരണ നിയന്ത്രണ ബോർഡിൽ പരാതി നൽകുകയായിരുന്നു.