ബാറിനുള്ളിലെ സംഘർഷം: പ്രതി പിടിയിൽ
text_fieldsവികാസ് വിനോദ്
കോട്ടയം: ബാറിനുള്ളില്‍ യുവാവിനെ ആക്രമിച്ച കേസില്‍ ഒളിവിലിരുന്ന പ്രതി പിടിയിൽ. ചാന്നാനിക്കാട് കണിയാന്മല പുത്തന്‍പറമ്പില്‍ വീട്ടില്‍ വികാസ് വിനോദിനെയാണ് (23) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ചിങ്ങവനത്തുള്ള ബാറിൽ മദ്യപിക്കുന്നതിനിടെ യുവാവിനെ ഇയാളും സുഹൃത്തായ ജിഷ്ണുവും ചേർന്ന് ആക്രമിച്ചിരുന്നു.
യുവാവിന് തലക്ക് ഗുരുതരമായി പരിക്കേറ്റു. ബാറിനുള്ളിലെ ടി.വി ഓഫ് ചെയ്തതുമായി ബന്ധപ്പെട്ടാണ് വാക്തര്‍ക്കം ഉണ്ടായത്. ശേഷം പ്രതികൾ ഒളിവിൽ പോകുകയും ജിഷ്ണുവിനെ കഴിഞ്ഞദിവസം പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. വികാസിനുവേണ്ടി തിരച്ചില്‍ ശക്തമാക്കിയ അന്വേഷണസംഘം ഇയാളെ ഇടുക്കി മൂലമറ്റത്ത് നിന്നാണ് പിടികൂടിയത്.
ചിങ്ങവനം, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളില്‍ നിരവധി കേസുകളിൽ പ്രതിയാണ് വികാസ്. അന്വേഷണത്തിൽ ചിങ്ങവനം എസ്.എച്ച്.ഒ ടി.ആർ. ജിജു, എസ്.ഐ അനീഷ് കുമാർ, സി.പി.ഒമാരായ സതീഷ്, സലമോൻ, മണികണ്ഠൻ, പ്രകാശ്, സുനില്‍കുമാര്‍, ലൂയിസ് പോള്‍ എന്നിവർ സംബന്ധിച്ചു.

