പ്രകൃതിവിരുദ്ധ പീഡനം; യുവാവിന് അഞ്ചുവർഷം തടവും പിഴയും
text_fieldsമനോജ് മാത്യു
പത്തനംതിട്ട: അഞ്ച് വയസ്സുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമാക്കിയതിന് കോന്നി മങ്ങാരം പാറയിൽ വീട്ടിൽ മനോജ് മാത്യുവിനെ (31) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി അഞ്ചുവർഷം തടവും 5000 രൂപ പിഴയും ശിക്ഷിച്ചു.
ഇയാൾ പെയിൻററാണ്. പെയിൻറിങ് കാണാനായി ചെന്നപ്പോൾ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
ഓടി രക്ഷപ്പെട്ട കുട്ടി അമ്മയെ വിവരം അറിയിച്ചു. തുടർന്ന്, കോന്നി പൊലീസിൽ വിവരം അറിയിച്ചു. ജഡ്ജി ജയകുമാർ ജോൺ പോക്സോ ആക്ട് 9, 10 വകുപ്പുകൾ പ്രകാരമാണ് ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി. കോന്നി പൊലീസ് ഇൻസ്പെക്ടറായിരുന്ന ആർ.ജോസാണ് കേസ് അന്വേഷിച്ചത്.