Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമഹാരാഷ്ട്രയിൽ...

മഹാരാഷ്ട്രയിൽ ബന്ധുവിനെ പതിനഞ്ചുകാരന്‍ തലക്കടിച്ച് കൊന്നു

text_fields
bookmark_border
മഹാരാഷ്ട്രയിൽ ബന്ധുവിനെ പതിനഞ്ചുകാരന്‍ തലക്കടിച്ച് കൊന്നു
cancel

പാൽഗർ: മഹാരാഷ്ട്രയിലെ വാസൈയിൽ പതിനഞ്ച്കാരന്‍ ബന്ധുവിനെ മുളവടി കൊണ്ട് തലക്കടിച്ചുകൊന്നു. ഞായറാഴ്ചയാണ് അനന്തരവനുമായുണ്ടായ വഴക്കിനിടെ ദുർഗാബോസ് (60) കൊല്ലപ്പെട്ടത്. സാങ്കേതിക തകരാർ മൂലം ടി.വി പ്രവർത്തിക്കാതിരുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

പ്രകോപിതയായ ദുർഗ അനന്തരവനെ ശകാരിക്കുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തതിന് ശാസിക്കുകയും ചെയ്തു. പിന്നാലെ രോഷാകുലനായ കുട്ടി ബന്ധുവിനെ കൈയിൽ കിട്ടിയ മുളവടി ഉപയോഗിച്ച് നിരവധി തവണ തലക്കടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി സുഹൃത്തുമായി ചേർന്ന് മൃതദേഹം സോഫയുടെ അടിയിൽ ഒളിപ്പിക്കാന്‍ ശ്രമിച്ചു.

അമ്മയെ ബന്ധപ്പെടാന്‍ സാധിക്കാത്തതിനാൽ ദുർഗയുടെ മകൾ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് സംഘത്തിന് അകത്ത് കടക്കാനായത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraIndiaCrime
News Summary - Fifteen-year-old boy beheads relative in Maharashtra
Next Story