ബോംബെറിഞ്ഞ സംഭവം; പ്രതി റിമാൻഡിൽ
text_fieldsവിജിത്ത്
നേമം: യുവാക്കൾക്ക് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മലയിൻകീഴ് തഴക്കരക്കോണം കിഴക്കുംകര വീട്ടിൽ വിജിത്ത് (24) ആണ് റിമാൻഡിലായത്. കഴിഞ്ഞദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം.
അന്തിയൂർക്കോണം കല്ലുവിളാകം സ്വദേശി ഹരീഷ് (24), ഇയാളുടെ സുഹൃത്തുക്കൾ എന്നിവർക്ക് നേരെയാണ് പ്രതി ബോംബെറിഞ്ഞത്. പെട്ടെന്നുണ്ടായ പ്രകോപനമാണ് തഴക്കരക്കോണം ഭാഗത്തുവെച്ച് യുവാക്കൾക്ക് നേരെ ബോംബെറിയാൻ കാരണമായത്. എറിഞ്ഞ ബോംബ് ശരീരത്തിൽ വീഴാത്തതിനാൽ ആർക്കും പരിക്കില്ല. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മച്ചേൽ ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.