Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപാലേരിയിൽ വീടിനുനേരെ...

പാലേരിയിൽ വീടിനുനേരെ ബോംബാക്രമണം

text_fields
bookmark_border
Bombing house in Paleri
cancel
camera_alt

ബോം​ബേ​റി​ൽ കേ​ടു​പാ​ട് സം​ഭ​വി​ച്ച ക​ന്നാ​ട്ടി ശ്രീ​നി​വാ​സ​ന്റെ വീ​ട്

പാ​ലേ​രി: ക​ന്നാ​ട്ടി​യി​ല്‍ ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​ന്റെ വീ​ടി​നു​നേ​രെ ബോം​ബേ​റ്. ക​ടു​ക്കാം കു​ഴി​യി​ല്‍ ശ്രീ​നി​വാ​സ​ന്റെ വീ​ടി​നു​നേ​രെ​യാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ചെ 12.30 ഓ​ടെ ബോം​ബെ​റി​ഞ്ഞ​ത്. ശ്രീ​നി​വാ​സ​ന്റെ മ​ക​ന്‍ ശി​വ​പ്ര​സാ​ദ് ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​നാ​ണ്. വീ​ടി​ന്റെ മു​ന്‍വ​ശ​ത്തെ ജ​ന​ല്‍, സ്റ്റ​പ്പ് എ​ന്നി​വ ത​ക​ര്‍ന്നു. വീ​ടി​ന്റെ ഫി​ല്ല​റി​നും കേ​ടു​പാ​ട് പ​റ്റി​യി​ട്ടു​ണ്ട്. വീ​ടി​ന് മു​ന്നി​ല്‍ പ​ട്ടി​യെ കെ​ട്ടി​യി​രു​ന്നു. അ​തി​നാ​ല്‍, റോ​ഡി​ല്‍നി​ന്നാ​ണ് ബോം​ബ് എ​റി​ഞ്ഞ​തെ​ന്ന് ക​രു​തു​ന്നു. പേ​രാ​മ്പ്ര എ.​എ​സ്.​പി ടി.​കെ. വി​ഷ്ണു പ്ര​ദീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. സ്റ്റീ​ല്‍ ബോം​ബാ​ണ് എ​റി​ഞ്ഞ​ത്. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ദേ​ശ​ത്ത് പൊ​ലീ​സ് ക്യാ​മ്പ് ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം.

ശ​നി​യാ​ഴ്ച പാ​ലേ​രി​യി​ലും ക​ന്നാ​ട്ടി​യി​ലും പൊ​ലീ​സ് ദ്രു​ത​ക​ർ​മ​സേ​ന ഫ്ലാ​ഗ് മാ​ര്‍ച്ച് ന​ട​ത്തി​യി​രു​ന്നു. ഒ​രാ​ഴ്ച മു​മ്പേ വ​ട​ക്കു​മ്പാ​ട് നാ​ല് ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് മ​ർ​ദ​ന​മേ​റ്റി​രു​ന്നു. കൂ​ടാ​തെ, ക​ഴി​ഞ്ഞ ദി​വ​സം ഡി.​വൈ.​എ​ഫ്‌.​ഐ പ്ര​വ​ര്‍ത്ത​ക​ന്‍ പാ​ലേ​രി കോ​ങ്ങോ​ടു​മ്മ​ല്‍ വി​പി​ന്റെ വീ​ടി​നു​നേ​രെ ബോം​ബേ​റുമുണ്ടായി. ഇ​തി​നെ തു​ട​ര്‍ന്ന് പ്ര​ദേ​ശ​ത്ത് പൊ​ലീ​സ് നി​രീ​ക്ഷ​ണം തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​വി​ടെ ഇ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും യോ​ഗം വി​ളി​ച്ച് സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ ധാ​ര​ണ​യാ​യി​രു​ന്നു. ഈ ​തീ​രു​മാ​ന​ത്തി​ലെ മ​ഷി ഉ​ണ​ങ്ങും മു​മ്പാ​ണ് വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:housekozhikkodeBombingPaleri
News Summary - Bombing house in Paleri
Next Story