Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightശക്​തി മിൽസ്​...

ശക്​തി മിൽസ്​ കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ ബോംബെ ​ൈഹകോടതി റദ്ദാക്കി

text_fields
bookmark_border
Shakti Mills gang-rape
cancel

മുംബൈ: പൊതുവികാരത്തിന്‍റെ അടിസ്​ഥാനത്തിൽ വിധി പറയരുതെന്ന് പ്രസ്താവിച്ച്​ ശക്​തി മിൽസ്​ കൂട്ടബലാത്സംഗക്കേസിലെ മൂന്ന്​ പ്രതികളുടെ വധശിക്ഷ ബോംബെ ​ൈഹ​കോടതി റദ്ദാക്കി.

'ശക്തി മിൽ കൂട്ടമാനഭംഗക്കേസ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതാണ്. ബലാത്സംഗത്തിന് ഇരയായയാൾ ശാരീരികമായി മാത്രമല്ല മാനസികമായും കഷ്ടപ്പെടുന്നു. അത് മനുഷ്യാവകാശ ലംഘനമാണ്. പക്ഷേ ജനരോഷം മാത്രം കണക്കിലെടുക്കാനാവില്ല. വധശിക്ഷ അപൂർവ്വമാണ്​. അതൊരിക്കലും ജനരോഷത്തിന്‍റെ അടിസ്​ഥാനത്തിലാകരുത്​'- ഹൈകോടതി ബെഞ്ച്​ പ്രസ്​താവിച്ചു.

ഇതോടെ പ്രതികൾ ശേഷിക്കുന്ന കാലം ജയിലിൽ കഴിയേണ്ടി വരും. ഇവർക്ക്​ പരോൾ ലഭിക്കുകയില്ലെന്നും സമൂഹവുമായി ഇടപഴകാൻ അനുവദിക്കില്ലെന്നും കോടതി വിധിച്ചു.

എന്താണ്​ ശക്​​തി മിൽസ്​ കൂട്ടബലാത്സംഗക്കേസ്​

2013ൽ മുംബൈയിലെ പ്രവർത്തനരഹിതമായ ശക്​തി മിൽസ്​ പരിസരത്ത്​ സഹപ്രവർത്തകനൊപ്പം ഫോ​ട്ടോഷൂട്ടിനായി എത്തിയതായിരുന്നു 22കാരിയായ ഫോ​േട്ടാ ജേണലിസ്റ്റ്​. അവിടെവെച്ച്​ അഞ്ചംഗ സംഘം സഹപ്രവർത്തകനെ കെട്ടിയിട്ട ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഊഴം വെച്ച്​ പ്രതികൾ യുവതിയെ പീഡനത്തിനിരയാക്കി.

പ്രായപൂർത്തിയാകാത്ത ഒരാളും പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നു. വിജയ്​ ജാദവ്​, മുഹമ്മദ്​ കാസിം ബംഗാളി, മുഹമ്മദ്​ സാലിം അൻസാരി, സിറാജ്​ റഹ്​മാൻ ഖാൻ, ആകാശ്​ എന്നിവരായിരുന്നു ഫോ​ട്ടോ ജേണലിസ്റ്റിനെ ബലാത്സംഗം ചെയ്​ത കേസിലെ പ്രതികൾ. ജുവനൈൽ ഹോമിലേക്കയച്ച ആകാശ്​ പിന്നീട്​ ശിക്ഷ കഴിഞ്ഞ്​ പുറത്തെത്തിയ ശേഷം സ്വന്തമായി ക്രിമിനൽ സംഘം രൂപീകരിച്ചു.

19 വയസ്സുള്ള ഒരു ടെലിഫോൺ ഓപ്പറേറ്ററും പീന്നീട്​ പരാതിയുമായി രംഗത്തുവന്നിരുന്നു. ഇതേ പ്രതികളിൽ ചിലർ മിൽ വളപ്പിൽ വെച്ച്​ കൂട്ടബലാത്സംഗം നടത്തിയെന്നായിരുന്നു ആരോപണം. 2013 ജൂലൈ-ആഗസ്റ്റ്​ മാസങ്ങളിലായി നടന്ന രണ്ട് കൂട്ടബലാത്സംഗങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിലായി. മൂന്ന്​ പേർ രണ്ട്​ കേസുകളിലും പങ്കുള്ളവരായിരുന്നു.

കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, പ്രകൃതിവിരുദ്ധ ലൈംഗികത, ഭീഷണിപ്പെടുത്തൽ, ആക്രമണം, തെളിവ് നശിപ്പിക്കൽ തുടങ്ങി ഇന്ത്യൻ ശിക്ഷ നിയമത്തിലെയും ഐ.ടി നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ ചുമത്തിയ അഞ്ചുപേരെയും കോടതി ശിക്ഷിച്ചു.

2014ൽ രണ്ട്​ കേസിലും പ്രതിയായ മൂന്ന്​ പേർക്ക്​ അന്നത്തെ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ശാലിനി ഫൻസാൽക്കർ ജോഷിയാണ്​ വധശിക്ഷ വിധിച്ചത്​. ജാദവ്​, ബംഗാളി, അൻസാരി എന്നിവർക്കാണ്​ വധശിക്ഷ ലഭിച്ചത്​. ഖാന്​ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. 19 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിലും ഇവർ ശിക്ഷിക്കപ്പെട്ടിരുന്നു. വിചാരണക്കോടതി വിധിക്കെതിരെ പ്രതികൾ ഹൈകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bombay high courtdeath penaltyShakti Mills Gang Rape
News Summary - Bombay High Court Commutes Death Penalty Of Three Convicts In Shakti Mills Gang Rape case
Next Story