Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബോംബ്​ നിർമാണം തകൃതി,...

ബോംബ്​ നിർമാണം തകൃതി, തെളിയാതെ കേസുകൾ

text_fields
bookmark_border
ബോംബ്​ നിർമാണം തകൃതി, തെളിയാതെ കേസുകൾ
cancel
Listen to this Article

പാ​നൂ​ർ: ജി​ല്ല​യി​ൽ ബോം​ബു​നി​ര്‍മാ​ണ​ത്തി​ന് ഒ​രു ക്ഷാ​മ​വു​മി​ല്ല. വെ​ള്ളി​യാ​ഴ്ച​യും ര​ണ്ട് സ്റ്റീ​ൽ ബോം​ബു​ക​ൾ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

പാ​നൂ​രി​ന​ടു​ത്ത് വ​ള്ള​ങ്ങാ​ട് പൊ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ര​ണ്ട് സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. പൂ​ട്ടി ക്കി​ട​ന്ന ക​ട​ക്ക് പി​ൻ​വ​ശ​ത്ത് പേ​പ്പ​ർ കൊ​ണ്ട് മ​റ​ച്ചു​വെ​ച്ച നി​ല​യി​ലാ​യി​രു​ന്നു ബോം​ബു​ക​ൾ. പാ​നൂ​ർ ഐ.​പി എം.​പി. ആ​സാ​ദി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. പാ​നൂ​ർ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ സി. ​സി. ല​തീ​ഷ്, എ​സ്.​ഐ​മാ​രാ​യ മ​നോ​ഹ​ര​ൻ, ജ​യ​ദേ​വ​ൻ, ബാ​ബു ഗ​ണേ​ഷ്, സി.​പി.​ഒ പ്ര​ജി​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ ബോം​ബ് -ഡോ​ഗ് സ്ക്വാ​ഡു​ക​ളും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. രാ​ഷ്ട്രീ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി പാ​നൂ​ർ മേ​ഖ​ല​യി​ൽ ഇ​ല്ലെ​ന്ന​ത് ശു​ഭ​സൂ​ച​ന​യാ​ണ്. എ​ന്നാ​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പാ​നൂ​ർ, കൊ​ള​വ​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ബോം​ബു​ക​ൾ ക​ണ്ടെ​ടു​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദേ​ശീ​യ പ​ണി​മു​ട​ക്ക് ദി​വ​സം പാ​നൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ൽ​പെ​ട്ട ചെ​ണ്ട​യാ​ട് ന​ട​മ്മ​ലി​ല്‍ ക​ലു​ങ്കി​ന​ടി​യി​ല്‍ ഉ​ഗ്ര​ശേ​ഷി​യു​ള്ള ര​ണ്ട് പു​ത്ത​ന്‍ സ്റ്റീ​ല്‍ ബോം​ബു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. നി​ര്‍മാ​ണം ക​ഴി​ഞ്ഞ് വെ​ടി​മ​രു​ന്ന് ഉ​ണ​ങ്ങാ​ത്ത ബോം​ബു​ക​ളാ​യി​രു​ന്നു അ​ത്. പ​ണി​മു​ട​ക്ക് ദി​വ​സം സ്ഥ​ലം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ട് മാ​സം മു​മ്പ് ക​ട​വ​ത്തൂ​രി​ൽ കൊ​ള​വ​ല്ലൂ​ർ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​റ് നാ​ട​ൻ ബോം​ബു​ക​ൾ പി​ടി​കൂ​ടി​യി​രു​ന്നു. നാ​റോ​ൾ പീ​ടി​ക​യി​ൽ കൂ​ളി​യി​ൽ ലീ​ല​യു​ടെ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന്റെ സ​മീ​പ​ത്തു​നി​ന്നാ​ണ് ബോം​ബു​ക​ൾ പി​ടി​കൂ​ടി​യ​ത്. അ​ടു​ക്ക​ള​ഭാ​ഗ​ത്ത് വി​റ​കു​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ചു​വെ​ച്ച നി​ല​യി​ൽ ആ​യി​രു​ന്നു ബോം​ബു​ക​ൾ. വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ​വ​രാ​ണ് ഇ​വ ക​ണ്ട​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സം പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൊ​കേ​രി കു​നു​മ്മ​ലി​ൽ നി​ന്ന് നാ​ല് നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ബ്ദു​ൽ സ​മ​ദെ​ന്ന​യാ​ളു​ടെ താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന്റെ അ​ടു​ക്ക​ള ടെ​റ​സി​ൽ പ്ലാ​സ്റ്റി​ക് സ​ഞ്ചി​യി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ബോം​ബു​ക​ൾ. ഒ​ഴി​ഞ്ഞ ഐ​സ്ക്രീം ബാ​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച​വ​യാ​യി​രു​ന്നു പി​ടി​കൂ​ടി​യ ബോം​ബു​ക​ൾ. സ്ഥ​ല​ത്തു​നി​ന്നും ച​ണ നൂ​ലു​ക​ൾ, വെ​ടി​മ​രു​ന്ന് തി​രി എ​ന്നി​വ​യും പൊ​ലീ​സ് ക​ണ്ടെ​ത്തി.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത് പൊ​ലീ​സി​നെ കു​ഴ​ക്കു​ക​യാ​ണ്. ബോം​ബു​ക​ൾ ക​ണ്ടെ​ത്തു​ക​യ​ല്ലാ​തെ അ​തി​ന്റെ ഉ​റ​വി​ട​ത്തെ​യോ ഉ​ട​മ​സ്ഥ​നെ​യോ ക​ണ്ടെ​ത്താ​നാ​വു​ന്നി​ല്ല. പ​രി​ശോ​ധ​ന​ക​ളും അ​ന്വേ​ഷ​ണ​ങ്ങ​ളും എ​ങ്ങു​മെ​ത്തു​ന്നു​മി​ല്ല. ഒ​രു അ​ക്ര​മ​സം​ഭ​വ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്യാ​തി​രി​ക്കു​ന്ന സ​മ​യ​ത്ത് ആ​ർ​ക്ക് വേ​ണ്ടി​യാ​ണ് ഈ ​ബോം​ബു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​ത് എ​ന്ന സം​ശ​യ​മാ​ണ് ബാ​ക്കി​യാ​വു​ന്ന​ത്. ബോം​ബു​ക​ൾ ക​ണ്ടെ​ടു​ക്കു​ക​യും പ​തി​വ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​നു​മ​പ്പു​റം ഇ​തി​ന്റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - bomb making rampant here, no cases proven
Next Story