വാളിക്കോട് ബേക്കറിയിൽ ബോംബേറ്; ഒരാൾ കസ്റ്റഡിയിൽ
text_fields1. ബോംബ് ഏറിൽ ബേക്കറിയിൽ ഉണ്ടായ തീപിടിത്തം 2. പൊലീസ് തെളിവെടുപ്പ് നടത്തുന്നു
നെടുമങ്ങാട്: വാളിക്കോട് ജങ്ഷനിലെ സീനത്ത് ബേക്കറിയിലേക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ബൈക്കിലെത്തിയ രണ്ടു പേരാണ് ഞായറാഴ്ച രാത്രി 11.30 ഓടെ കടയിലേക്ക് ബോംബെറിഞ്ഞത്. ഞായറാഴ്ച വൈകീട്ട് ഈ ബേക്കറിക്ക് സമീപത്ത് വെച്ച് മണക്കോട്, നെട്ട ഭാഗത്തുള്ള ചിലർ സംഘർഷത്തിൽ ഏർപ്പെട്ടിരിന്നു. ഇതിന്റെ തുടർച്ചയായി പതിനൊന്നാംകല്ലിൽ വെച്ച് ഒരു ഓട്ടോക്ക് നേരെയും ആക്രമണമുണ്ടായി.
തുടർന്നാണ് കടയ്ക്കുനേരെ ബോംബെറുണ്ടായത്. നെടുമങ്ങാട് പൊലീസ് കേസെടുത്തു സംഭവത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാളിക്കോട് യൂനിറ്റ് പ്രതിഷേധിച്ചു. സംഭവസ്ഥലം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് പെരിങ്ങമ്മല രാമചന്ദ്രൻ, യൂനിറ്റ് പ്രസിഡന്റ് മാഹിം കണ്ണ്, ജനറൽ സെക്രട്ടറി സജ്ജാദ് എന്നിവർ സന്ദർശിച്ചു. കുറ്റക്കാരെ ഉടൻ പിടികൂടണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു

