Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലമ്പുഴയിൽ കണ്ടെത്തിയ മൃതദേഹം; മരണത്തിലെ ദുരൂഹത തുടരുന്നു

text_fields
bookmark_border
മലമ്പുഴയിൽ കണ്ടെത്തിയ മൃതദേഹം; മരണത്തിലെ ദുരൂഹത തുടരുന്നു
cancel

പാലക്കാട്: മലമ്പുഴയിലെ ജനവാസമേഖലയോടു ചേർന്ന് വനത്തിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ ആളെക്കുറിച്ചുള്ള ദുരൂഹത തുടരുന്നു. നവംബർ 27നാണ് മലമ്പുഴ-കഞ്ചിക്കോട് റോഡിൽ ആരക്കോട് ഭാഗത്തെ വനത്തിൽ ഒരാഴ്ചയോളം പഴക്കമുള്ള കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച നടന്ന പോസ്റ്റുമോർട്ടത്തിൽ മരണകാരണം പൊള്ളലേറ്റാണെന്ന് വ്യക്തമായെങ്കിലും കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ജില്ല ആശുപത്രിയിൽ സുക്ഷിച്ച മൃതദേഹം കൂടുതൽ വിവര ശേഖരണത്തിനായി ശനിയാഴ്ച ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് തീരുമാനിച്ചെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അസൗകര്യം കാരണം നടന്നില്ല.അന്വേഷണം അയൽസംസ്ഥാന ജില്ലയിലേക്കും വ്യാപിപ്പിച്ചതായി പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Body found in Malampuzha; The mystery of death is continues
Next Story