പെട്ടിയിൽ മൃതദേഹം കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് ആറംഗ സംഘം
text_fieldsചന്താപുരയിൽ റെയിൽവേ ട്രാക്കിനരികിൽ യുവതിയുടെ
മൃതദേഹം കണ്ടെത്തിയ സ്യൂട്ട് കേസ്
ബംഗളൂരു: യുവതിയുടെ മൃതദേഹം സ്യൂട്ട് കേസിലാക്കി റെയിൽവെ ട്രാക്കിനരികിൽ ഉപേക്ഷിച്ച സംഭവത്തിൽ വിശദീകരണവുമായി പൊലീസ്. ശ്വാസംമുട്ടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇലക്ട്രോണിക് സിറ്റിയിൽനിന്ന് ഏതാനും കിലോമീറ്റർ അകലെ ഹൊസൂർ റോഡിൽ ചന്താപുരയിലാണ് യുവതിയുടെ മൃതദേഹമടങ്ങിയ പെട്ടി കണ്ടെത്തിയത്.
18 വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെ മൃതദേഹത്തിൽ പിങ്ക് ഷർട്ടും കറുത്ത ഷോർട്സും ധരിച്ച നിലയിലായിരുന്നു. മറ്റെവിടെയെങ്കിലുംവെച്ച് കൊല നിർവഹിച്ച ശേഷം പെൺകുട്ടിയെ പെട്ടിയിലാക്കി ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്കെറിഞ്ഞതായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സൂര്യ നഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണത്തിനായി ആറംഗ സംഘത്തെ നിയോഗിച്ചതായി ബംഗളൂരു റൂറൽ എസ്.പി സി.കെ. ബാബ പറഞ്ഞു.
കൊല്ലപ്പെട്ട പെൺകുട്ടിയെ തിരിച്ചറിയുന്നതിനാണ് അന്വേഷണത്തിൽ മുൻഗണനയെന്ന് അദ്ദേഹം പറഞ്ഞു. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതിന് പ്രാഥമിക തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് എസ്.പി പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ 103, 238 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

