Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതോട്ട പൊട്ടി...

തോട്ട പൊട്ടി രണ്ടുപേർക്ക് പരിക്കേറ്റ സംഭവം: അന്വേഷണം ഊർജിതം

text_fields
bookmark_border
search
cancel
Listen to this Article

മൂ​വാ​റ്റു​പു​ഴ: പോ​ത്താ​നി​ക്കാ​ട് സ്​​റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലെ ആ​യ​വ​ന​യി​ല്‍ തോ​ട്ട പൊ​ട്ടി സി.​ഐ.​ടി.​യു നേ​താ​വി​ന​ട​ക്കം ഗു​രു​ത​ര പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ രം​ഗ​ത്ത് വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​ത്.

സി.​ഐ.​ടി.​യു മൂ​വാ​റ്റു​പു​ഴ ഏ​രി​യ സെ​ക്ര​ട്ട​റി സി.​കെ. സോ​മ​ന്‍, കേ​ര​ള കോ​ണ്‍ഗ്ര​സ് ജേ​ക്ക​ബ് വി​ഭാ​ഗം ആ​യ​വ​ന മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബേ​സി​ല്‍ വ​ര്‍ഗീ​സ് എ​ന്നി​വ​ര്‍ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്.

ബേ​സി​ല്‍ വ​ര്‍ഗീ​സി​ന്റെ ഇ​രു​കൈ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഒ​രു​കൈ അ​റ്റ നി​ല​യി​ലാ​ണ്. സോ​മ​ന്റെ കേ​ള്‍വി​ക്ക് ത​ക​രാ​ര്‍ സം​ഭ​വി​ച്ച​തി​നു​പു​റ​മെ ദേ​ഹ​ത്താ​കെ പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. കാ​ളി​യാ​ർ പു​ഴ​യി​ലെ ആ​യ​വ​ന ഭാ​ഗ​ത്ത് മീ​ന്‍ പി​ടി​ക്കാ​ന്‍ പോ​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

മീ​ൻ പി​ടി​ക്കാ​ൻ എ​ത്തി​യ ബേ​സി​ൽ സോ​മ​നു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ടെ കൈ​യി​ലി​രു​ന്ന തോ​ട്ട പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്ന​ത്രെ. ബേ​സി​ലി​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blastInvestigation
News Summary - blast injures two: Investigation intensifies
Next Story