
രാജസ്ഥാനിലെ ബി.ജെ.പി എം.എൽ.എക്കെതിരെ പത്തുമാസത്തിനിടെ രണ്ടാമത്തെ ബലാത്സംഗക്കേസ്
text_fieldsജയ്പൂർ: രാജസ്ഥാനിലെ ബി.ജെ.പി എം.എൽ.എക്കെതിരെ പത്തുമാസത്തിനിടെ രണ്ടാമത്തെ ബലാത്സംഗക്കേസ്. രാജസ്ഥാനിലെ ഗോഗുണ്ട മണ്ഡലത്തിലെ എം.എൽ.എയായ പ്രതാപ് ഭീലിനെതിരെയാണ് യുവതിയുടെ പരാതി.
വിവാഹ വാഗ്ദാനവും ജോലി വാഗ്ദാനവും നൽകിയാണ് യുവതികളെ എം.എൽ.എ ബലാത്സംഗം ചെയ്തത്. പുതിയ കേസിൽ ജോലി വാഗ്ദാനം ചെയ്ത് പ്രതാപ് ബലാത്സംഗം ചെയ്തുവെന്ന് കാട്ടി യുവതി അംബമാത പൊലീസ് സൂപ്രണ്ടിനെ സമീപിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകിയിരുന്നതായും തുടർന്ന് നിരവധി തവണ ബലാത്സംഗം ചെയ്തതായും യുവതിയുടെ പരാതിയിൽ പറയുന്നു.
10 മാസം മുമ്പ് മറ്റൊരു യുവതിയും സമാന ആരോപണങ്ങളുമായി പ്രതാപിനെതിരെ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ സി.ഐ.ഡി അന്വേഷണം പുരോഗമിക്കുകയാണ്.
ജോലി ആവശ്യപ്പെട്ടാണ് എം.എൽ.എയെ യുവതി ആദ്യം കാണുന്നത്. ജോലി ലഭ്യമാക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. പിന്നീട് എം.എൽ.എ നിരവധി തവണ തന്നെ ഫോണിൽ വിളിച്ചു. കഴിഞ്ഞവർഷം മാർച്ചിൽ വീട്ടിലെത്തിയ എം.എൽ.എ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകിയിരുന്നതായും പറയുന്നു. അതേസമയം രണ്ടുയുവതികളുടെയും ആരോപണങ്ങൾ എം.എൽ.എ നിഷേധിച്ചു.