Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാമുകന് ലൈവ് ലൊക്കേഷൻ അയച്ചു, ബൈക്ക് കത്തിച്ചു; ബി ജെ പി നേതാവിനെ കൊലപ്പെടുത്താൻ ഭാര്യയുടെ ക്വട്ടേഷൻ, പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
കാമുകന് ലൈവ് ലൊക്കേഷൻ അയച്ചു, ബൈക്ക് കത്തിച്ചു; ബി ജെ പി നേതാവിനെ കൊലപ്പെടുത്താൻ ഭാര്യയുടെ ക്വട്ടേഷൻ, പ്രതികൾ അറസ്റ്റിൽ
cancel

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ബി.ജെ.പി നേതാവിന്റെ ബൈക്ക് തീവെച്ചു നശിപ്പിച്ച കേസിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. രാഷ്ട്രീയ വൈരത്തിന്റെ പേരിൽ നടന്ന അതിക്രമമെന്നു കരുതിയ സംഭവത്തിന് പിന്നിൽ ബിlജെlപി നേതാവിനെ കൊലപ്പെടുത്താൻ ഭാര്യയും കാമുകനും ചേർന്ന് നടത്തിയ ആസൂത്രിത ഗൂഢാലോചനയെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ ബിജെപി മണ്ഡലം പ്രസിഡന്റ് മുനിരാജുവിന്റെ ഭാര്യ പ്രശാന്തി ഉൾപ്പെടെ ആറുപേരെ ചന്ദ്രഗിരി പൊലീസ് അറസ്റ്റ് ചെയ്തു.

സെപ്റ്റംബർ 13-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചന്ദ്രഗിരിയിലെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്വന്തം ബൈക്ക് കത്തിനശിച്ച നിലയിൽ മുനിരാജു കണ്ടെത്തുകയായിരുന്നു. തുടർന്ന് അദ്ദേഹം പോലീസിൽ പരാതി നൽകി. വിനായക ചതുർത്ഥി ഫ്ലെക്സ് ബോർഡുകളുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായ തർക്കങ്ങളാണ് അക്രമത്തിന് കാരണമെന്ന സംശയത്തിലായിരുന്നു പൊലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. എന്നാൽ രാഷ്ട്രീയ വൈരാഗ്യത്തിന് തെളിവുകളൊന്നും ലഭിച്ചില്ല.

തുടർന്ന് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രാദേശിക യുവാക്കളായ സായ്, ഉദയ് കിരൺ, ലീലാ കൃഷ്ണ, പൃഥ്വിരാജ്, ഹരീഷ് എന്നിവർ പൊലീസിന്‍റെ പിടിയിലായി. ഇന്ധനമൊഴിച്ച് ബൈക്കിന് തീയിട്ടത് തങ്ങളാണെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു.

എന്നാൽ പ്രതികളുടെ ഫോൺ രേഖകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിച്ചതോടെയാണ് കേസിൽ വൻ ട്വിസ്റ്റുണ്ടായത്. മുനിരാജുവിന്റെ ഭാര്യ പ്രശാന്തിയും പ്രധാന പ്രതിയായ സായിയും തമ്മിൽ നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തി. ഇൻസ്റ്റഗ്രാം വഴിയുള്ള ഇവരുടെ ചാറ്റുകളും ബന്ധവും പുറത്തുവന്നതോടെയാണ് കൊലപാതക ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്.

ഭർത്താവിനെ വധിക്കാൻ പ്രശാന്തിയാണ് കാമുകനായ സായിക്കും സംഘത്തിനും ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇൻസ്റ്റഗ്രാം വഴി ഭർത്താവിന്റെ ദൈനംദിന നീക്കങ്ങൾ, തത്സമയ ലൊക്കേഷൻ (Live Location), വീടിന് പുറത്തുപോകുന്ന സമയം എന്നിവ പ്രശാന്തി പ്രതികൾക്ക് കൈമാറുകയായിരുന്നു. വധശ്രമ പദ്ധതിയുടെ ആദ്യപടിയായാണ് ബൈക്ക് തീവച്ചു നശിപ്പിച്ചത്.

തുടർന്ന് പ്രശാന്തിയെ കൂടി പ്രതിചേർത്ത പോലീസ് ആറുപേരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊലപാതക ആസൂത്രണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP Leader Murder Plot in Tirupati: Wife Sends Live Location to Lover, 6 Arrested
Next Story