ബി.ജെ.പി പ്രവർത്തകന്റെ കൊലപാതകം: നാലുപേർ അറസ്റ്റിൽ
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: കലബുറഗി ജില്ലയിൽ ബി.ജെ.പി പ്രവർത്തകൻ അബ്സൽപുർ താലൂക്കിലെ സഗനൂരു സ്വദേശി ഗിരീഷ് ചക്ര (43) കൊല്ലപ്പെട്ട കേസിൽ നാലുപേരെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. സചിൻ കിറസവലാഗി (31), വിശ്വനാഥ എന്ന കുമ്യ (30), എ. പ്രജ്വൽ (28), പ്രായപൂർത്തിയാകാത്ത കുട്ടി എന്നിവരാണ് അറസ്റ്റിലായത്.
ബി.ജെ.പി എം.പി ഡോ. ഉമേഷ് ജാദവിന്റെ അടുത്ത അനുയായിയായ ഗിരീഷ് ചക്ര കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് അക്രമത്തിന് ഇരയായത്. പിന്തുടർന്നെത്തിയ അക്രമി സംഘം ഗീരീഷിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം വെട്ടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ ഗംഗപുര പൊലീസിനോട് പറഞ്ഞത്.
ഗിരീഷിന്റെ രാഷ്ട്രീയ വളർച്ചയിൽ അസൂയപൂണ്ട തങ്ങളുടെ സമുദായത്തിലെ ചിലർ വാടകക്കൊലയാളികളെ ഉപയോഗിച്ച് വകവരുത്തിയതാണെന്ന് സഹോദരൻ സദാശിവ ചക്ര പൊലീസിന് മൊഴി നൽകിയിരുന്നു. ഈയിടെയാണ് എം.പിയുടെ ശിപാർശയിൽ ഗിരീഷ് ബി.എസ്.എൻ.എൽ ഉപദേശക സമിതി ഡയറക്ടറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

