Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹം ക്ഷണിക്കാനെന്ന വ്യാജേന ബൈക്കിലെത്തി തട്ടിപ്പ്

text_fields
bookmark_border
വിവാഹം ക്ഷണിക്കാനെന്ന വ്യാജേന ബൈക്കിലെത്തി തട്ടിപ്പ്
cancel

കാഞ്ഞങ്ങാട്: വിവാഹം ക്ഷണിക്കാൻ എന്ന വ്യാജേന എത്തുന്ന തട്ടിപ്പു വീരൻ ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളിൽ നിന്നും പണം തട്ടുന്നു. കാഞ്ഞങ്ങാട്ടും പരിസങ്ങളിലുമാണ് തട്ടിപ്പുവീരൻ കറങ്ങി നടക്കുന്നത്. റോഡിൽ തനിച്ച് കാണുന്ന സ്ത്രീകളെയാണ് വിരുതൻ ലക്ഷ്യമിടുന്നത്.

പ്രായമായ സ്ത്രീകളുടെ അടുക്കൽ ബൈക്ക് നിർത്തുന്ന വിരുതൻ സ്വയം പരിചയം നടിക്കുന്നു. തുടർന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് അടുത്ത ബന്ധത്തിലുള്ള കുടുംബത്തിലെ ആളാണന്ന് പറയുന്നു. വിവാഹം ക്ഷണിക്കാൻ വന്നതാണെന്നും കൈയിലെ പണം നഷ്ടപെട്ട് പോയെന്നും പെട്രോൾ അടിക്കാനും മറ്റ് ആവശ്യങ്ങൾക്കുമെന്ന് പറഞ്ഞ് തരം പോലെ ഓരോ ആളിൽ നിന്നും 2000 വും 1000 രൂപയും 500 രൂപയും കൈക്കലാക്കി കടന്നു കളയുന്നു. പണം ഒരു മണിക്കൂറിനകം പണം തിരികെ കൊണ്ട് വരാമെന്നും പറയുന്നു.

മകളുടെ ബന്ധത്തിൽ നിന്നും വിവാഹം ക്ഷണിക്കാൻ വന്ന ആളല്ലെ എന്ന് കരുതി സ്ത്രീകൾ പണം നൽകുന്നു. പിന്നീടാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. വിരുതൻ ഹെൽമറ്റ് ധരിക്കുന്നതിനാൽ ആളെ വ്യക്തമായി തിരിച്ചറിയുന്നുമില്ല. ഏറ്റവും ഒടുവിൽ കൊളവൽ ഭാഗത്തെ സ്ത്രീക്ക് പണം നഷ്ടമായി. മുൻപ് അരയി റോഡിലും സമാനതട്ടിപ്പ് നടന്നതായി റിപ്പോർട്ടുണ്ട്.

കൊളവയൽ, കുശാൽനഗർ, വടകരമുക്ക് തുടങ്ങിയ തീരദേശ ഭാഗങ്ങളിൽ ഈ വിരുതൻ ബൈക്കിൽ കറങ്ങി നടക്കുന്നുണ്ടെന്നാണ് വിവരം. മുൻപ് മാവുങ്കാൽ പാണത്തൂർ റോഡ് മൂലക്കണ്ടം റോഡ് എന്നിവിടങ്ങളിൽ ഇതേ രീതിയിൽ തട്ടിപ്പ് നടന്നതായും പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Biker Tricks Elderly Women Out of Money Claiming Wedding Invitations
Next Story