Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബൈ​ക്ക് മോ​ഷ്ടാ​ക്ക​ൾ...

ബൈ​ക്ക് മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
ബൈ​ക്ക് മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ
cancel

പ​ത്ത​നം​തി​ട്ട: വീ​ട്ടു​മു​റ്റ​ത്തു​നി​ന്ന്​ മോ​ട്ടോ​ർ ബൈ​ക്ക്​ മോ​ഷ്ടി​ച്ച പ്ര​തി​ക​ളെ കോ​യി​പ്രം പൊ​ലീ​സ് പി​ടി​കൂ​ടി. 22ന് ​രാ​ത്രി വെ​ണ്ണി​ക്കു​ളം കാ​രു​വ​ള്ളി​ൽ ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ മ​ക​ൻ സു​നി​ൽ ബി. ​നാ​യ​രു​ടെ ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്.

തി​രു​വ​ന​ന്ത​പു​രം ക​ര​കു​ളം മു​ല്ല​ശ്ശേ​രി സ​ന്ധ്യ​ഭ​വ​നി​ൽ അ​ഖി​ൽ എ​ന്ന എ​സ്. അ​നി​ൽ കു​മാ​ർ (22), പെ​രി​ങ്ങ​ര ചാ​ത്ത​ങ്ക​ര പു​തു​പ്പ​റ​മ്പി​ൽ ശ​ശി​യു​ടെ മ​ക​ൻ ശ​ര​ത് (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എ​സ്.​ഐ ഉ​ണ്ണി​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

കേ​സ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് കൈ​മാ​റി​യ​തി​നെ തു​ട​ർ​ന്ന്​ ആ​ല​പ്പു​ഴ പു​ന്ന​പ്ര പൊ​ലീ​സ് രാ​ത്രി പ​ട്രോ​ളി​ങ് സം​ഘ​ത്തി​ന്റെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്. പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittacrime news
News Summary - Bike thieves arrested
Next Story