Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്ക് മോഷ്ടാവ് പിടിയിൽ
text_fieldsbookmark_border
അനീസ് ബാബു
ആലുവ: കുഞ്ഞുണ്ണിക്കര ഭാഗത്തെ വീട്ടിൽനിന്ന് ഒന്നേകാൽ ലക്ഷം രൂപ വിലവരുന്ന ബൈക്ക് മോഷ്ടിച്ചയാളെ അറസ്റ്റ് ചെയ്തു. പാലക്കാട് വല്ലപ്പുഴ മനക്കത്തോടി വീട്ടിൽ അനീസ് ബാബുവാണ് (22) പിടിയിലായത്.
ആഗസ്റ്റ് 19നാണ് മോഷണം നടത്തിയത്. മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടക്കുമ്പോഴാണ് പിടിയിലായത്. കളമശ്ശേരിയിൽ വാടകക്ക് താമസിക്കുന്ന ഇയാൾക്കെതിരെ വേറെയും കേസുകളുണ്ട്. എസ്.ഐമാരായ ടി.സി. രാജൻ, ജോയ് മത്തായി, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, അമീർ, മുനീർ, സേതു എന്നിവരാണ് അന്വേഷിച്ചത്.
Next Story

