ബൈക്ക് മോഷ്ടാക്കളുമായി തെളിവെടുത്തു
text_fieldsഅറസ്റ്റിലായ ഉണ്ണികൃഷ്ണൻ, ശശി
കായംകുളം: പുല്ലുകുളങ്ങരയിൽനിന്ന് രണ്ടുമാസം മുമ്പ് ബൈക്ക് മോഷ്ടിച്ച പ്രതികളെ െപാലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. കൊല്ലം അഞ്ചാലുംമൂട് കൊച്ചഴിയത്തു പനയിൽ വീട്ടിൽ കവനാട് ശശി, ഹരിപ്പാട് മണ്ണാറശ്ശാല തറയിൽ പുത്തൻ വീട്ടിൽ ഉണ്ണികൃഷ്ണൻ എന്നിവരെയാണ് തെളിെവടുപ്പിന് കൊണ്ടുവന്നത്.
മാല മോഷണമടക്കം നിരവധി കേസുകളിൽ പ്രതികളായ ഇവർ പാലക്കാട് സബ്ജയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു. ആർഭാട ജീവിതത്തിനായാണ് മോഷണം നടത്തുന്നത്. െപാലീസ് ഉദ്യോഗസ്ഥരായ ജയകുമാർ, നാസറുദ്ദീൻ, നിസാർ, ജയചന്ദ്രൻ, സബീഷ്, സതീഷ്, റോഷിത്, രാജീന്ദ്രദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ എത്തിച്ചത്.

