ബൈക്ക് മോഷണം: പ്രതി പിടിയിൽ
text_fieldsമുഹമ്മദ് ഇർഫാൻ
കൽപകഞ്ചേരി: പുത്തനത്താണി മസ്ജിദുല്‍ ഫുര്‍ഖാന്‍ പള്ളി പരിസരത്തുനിന്ന് ബൈക്ക് മോഷ്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കരേക്കാട് ചേനാടൻ കുളമ്പ് കക്കാട്ട് മുഹമ്മദ് ഇർഫാനെയാണ് (23) കൽപകഞ്ചേരി ഇൻസ്പെക്ടർ പി.കെ. ദാസും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാർച്ച് രണ്ടിനാണ് ബൈക്ക് മോഷണം പോയത്. ഉടമ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതി ബൈക്ക് കാടാമ്പുഴയിൽ ഉപേക്ഷിച്ച് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. അഞ്ച് മോഷണക്കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കൊളത്തൂർ, കാടാമ്പുഴ, വളാഞ്ചേരി, മഞ്ചേരി എന്നീ സ്റ്റേഷനുകളിലും സമാനമായ കേസുണ്ട്. ശൈലേഷ്, സോണി ജോൺസൺ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.