ബൈക്ക് മോഷണം: പ്രതി പിടിയിൽ
text_fieldsആദർശ്
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ ഒരാളെ പിടികൂടിയതായി സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. മണക്കാട് കല്ലടിമുഖം ഏലാമുടമ്പ് വീട്ടിൽ ഡയമൺഡ് കുട്ടൻ എന്ന ആദർശിനെയാണ് (21) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒക്ടോബർ 20നായിരുന്നു മോഷണം. മെഡിക്കൽ കോളജ് ആശുപത്രി കാഷ്വൽറ്റി പാർക്കിങ് ഏരിയയിൽ പൂട്ടിെവച്ചിരുന്ന മണക്കാട് സ്വദേശി രാജേഷ് കുമാറിെൻറ സ്പ്ലെൻഡർ ബൈക്കാണ് കളവ് പോയത്. മെഡിക്കൽ കോളജ് പരിസരത്തുനിന്ന് ബൈക്കുകൾ മോഷണം പോകുന്നത് പിടികൂടാൻ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഒളിവിൽ കഴിഞ്ഞ ഇയാളെ മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് അന്വേഷണസംഘം പിടികൂടിയത്. മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി. ഹരിലാലിെൻറ നേതൃത്വത്തിൽ എസ്.ഐ പ്രശാന്ത്, എ.എസ്.ഐമാരായ സാദത്ത്, ശ്രീകുമാർ, സി.പി.ഒമാരായ രഞ്ജിത്ത്, രതീഷ്, സന്ദീപ്, ബിനു, ഷൈനു, ഷജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

