Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്രിയം പൾസർ 220...

പ്രിയം പൾസർ 220 ബൈക്കുകൾ; മോഷ്ടിച്ച വാഹനവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
ashique
cancel
camera_alt

കെ. മുഹമ്മദ് ആഷിഖ്

പരപ്പനങ്ങാടി: നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് മോഷ്ടിച്ച ബൈക്കുമായി പിടിയിൽ. ചെട്ടിപ്പടി സ്വദേശി കെ. മുഹമ്മദ് ആഷിഖ് (23) ആണ് വാഹന പരിശോധനക്കിടെ പരപ്പനങ്ങാടി പൊലീസിന്‍റെ പിടിയിലായത്.

രണ്ടുമാസം മുമ്പ് വാടാനപ്പള്ളിയിൽ നിന്നും മോഷ്ടിച്ച ബൈക്കിന്‍റെ നമ്പർ മാറ്റി ഓടുന്നതിനിടെ ഇയാൾ പൊലീസ് പരിശോധനയിൽ പെടുകയായിരുന്നു. വിലകൂടിയ ബൈക്കുകൾ മാത്രം മോഷ്ടിക്കുകയാണ് പ്രതിയുടെ രീതിയെന്ന് സ്റ്റേഷൻ ഓഫീസർ ഹണി കെ. ദാസ് വിശദമാക്കി.

പൾസർ 220 ബൈക്കാണ് ഏറെയും മോഷ്ടിക്കുന്നത്​. ഇയാൾക്കെതിരെ തിരൂരങ്ങാടി, തിരൂർ, പരപ്പനങ്ങാടി സ്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. പരപ്പനങ്ങാടി സി.ഐ ഹണി കെ. ദാസ്, എസ്.ഐ നൗഷാദ് ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലാണ് സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
TAGS:BIke Theft pulsar 
News Summary - bike theft case accused arrested
Next Story