ബൈക്ക് മോഷണം: പ്രതി പിടിയിൽ
text_fieldsഅജിത്കുമാർ
കാഞ്ഞിരപ്പള്ളി: ബൈക്ക് മോഷണക്കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി ചേനപ്പാടി തടങ്ങഴിക്കൽ വീട്ടിൽ അജിത്കുമാറാണ് (30) പിടിയിലായത്.
വിഴിക്കത്തോട് കല്ലറക്കാവ് ഭാഗത്തുള്ള ഷാജി വർക്കി എന്നയാളുടെ ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്. വാഹനം മോഷണംപോയ വിവരം ഷാജി പൊലീസിൽ അറിയിക്കുകയും തുടര്ന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടുകയുമായിരുന്നു. പൊലീസ് പിന്തുടരുന്നതുകണ്ട് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്.
കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഷിന്റോ പി.കുര്യൻ, എസ്.ഐ അരുൺ തോമസ്, പി.എൻ. പ്രദീപ്, സി.പി.ഒ വിമൽ ബി.നായർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

