Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബിജു കൊലക്കേസ്: പ്രതി...

ബിജു കൊലക്കേസ്: പ്രതി കസ്റ്റഡിയിൽ; പി​ടി​കൂ​ടി​യ​ത് 48 മണിക്കൂറിനുള്ളിൽ

text_fields
bookmark_border
ബിജു കൊലക്കേസ്: പ്രതി കസ്റ്റഡിയിൽ; പി​ടി​കൂ​ടി​യ​ത് 48 മണിക്കൂറിനുള്ളിൽ
cancel
camera_alt

പാ​ള​യ​ത്ത് ബി​ജു എ​ന്ന യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി എം. ​ദീ​പ​ക്കി​നെ (ന​ടു​വി​ൽ) വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കു ശേ​ഷം കോ​ഴി​ക്കോ​ട് ക​സ​ബ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു

കോഴിക്കോട്: നഗരത്തെ നടുക്കിയ കൊലപാതകക്കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാളയം പുതിയകോവിലകം പറമ്പ് സ്വദേശി ബിജു(38) കൊല്ലപ്പെട്ട കേസിലാണ് അടുത്ത ബന്ധുവായ കുറ്റിയിൽതാഴം തെക്കിനേടത്ത് മീത്തൽ ദീപക് (21) പിടിയിലായത്. കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്തത്. ജൂലൈ 19 ഞായറാഴ്ച പുലർച്ച മൂന്ന് മണിയോടെയാണ് പാളയം ബസ്‌സ്റ്റാൻഡിന്റെ പിറകിലുള്ള ഒറ്റമുറിയുള്ള വീട്ടിൽ ബിജുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

പുലർച്ചെ മകനെ പശുവിനെ കറക്കാൻ വേണ്ടി വിളിക്കാനെത്തിയ അമ്മയാണ് റൂമിലെ കട്ടിലിന് മുകളിൽ രക്തത്തിൽ കുളിച്ചനിലയിൽ ബിജുവിനെ കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽത്തന്നെ കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. തുടർന്ന് ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തിലും മറ്റുമുള്ള 48ഓളം മുറിവുകളാണ് മരണകാരണമെന്ന് വ്യക്തമായി.

നഗരഹൃദയത്തിൽ നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തെ തുടർന്ന് ടൗൺ എ.സി.പി. കെ.വി. പ്രമോദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുകയായിരുന്നു. കസബ സി.ഐ. പി.ജെ. ജിമ്മി, ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള സ്പെഷൽ ആക്ഷൻ ഗ്രൂപ്, തുടങ്ങി നിരവധി സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയ പൊലീസ്, ബിജുവുമായി ബന്ധപ്പെട്ട നിരവധി പേരെ ചോദ്യം ചെയ്യുകയും ശാസ്ത്രീയ തെളിവുകളും സി.സി ടി.വി ദൃശ്യങ്ങളും വിശദമായി പരിശോധിക്കുകയും ചെയ്തു.

ആദ്യഘട്ടത്തിൽ ലഹരി മാഫിയയുമായി ബന്ധപ്പെട്ട തർക്കങ്ങളാകാമെന്ന സംശയം നാട്ടുകാർ പ്രകടിപ്പിച്ചിരുന്നെങ്കിലും, പൊലീസ് എല്ലാ സാധ്യതകളും പരിശോധിച്ച ശേഷമാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. ഒടുവിൽ ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയാണ് കൊലപാതകം നടത്തിയത് അടുത്ത ബന്ധുവായ വെറും 21 വയസ്സുള്ള ദീപക്കാണെന്ന് കണ്ടെത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. പ്രതിയെ വിശദമായി ചോദ്യംചെയ്തതിൽ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള ചോദ്യംചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. കൂടുതൽ ചോദ്യം ചെയ്യലിനും മറ്റും പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തു മു​ത​ൽ അ​മ്പ​തി​ല​ധി​കം സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച അ​ന്വേ​ഷ​ണ സം​ഘം, ബ​ന്ധു​ക്ക​ളെ​യും നാ​ട്ടു​കാ​രെ​യും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രെ ചോ​ദ്യം ചെ​യ്തു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ല​ഭി​ച്ച ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളും സൂ​ക്ഷ്മ​മാ​യി വി​ശ​ക​ല​നം ചെ​യ്താ​ണ് അ​ന്വേ​ഷ​ണം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യ​ത്. ഈ ​അ​ന്വേ​ഷ​ണ മി​ക​വി​ലൂ​ടെ​യാ​ണ് വെ​റും 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ പൊ​ലീ​സി​ന് സാ​ധി​ച്ച​ത് എ​ന്ന് ക​മീ​ഷ​ണ​ർ എ.​പി. ഷൗ​ക്ക​ത്ത​ലി പ​റ​ഞ്ഞു.

പ്ര​തി​യു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​യ മു​റി​വു​ക​ൾ, കൊ​ല്ല​പ്പെ​ട്ട ബി​ജു​വു​മാ​യു​ണ്ടാ​യി​രു​ന്ന വ്യ​ക്തി​വൈ​രാ​ഗ്യം, ല​ഭ്യ​മാ​യ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി ദീ​പ​ക്കാ​ണെ​ന്ന് പൊ​ലീ​സ് ഉ​റ​പ്പി​ച്ച​ത്. സ്വ​ന്ത​മാ​യി വാ​ഹ​ന​മി​ല്ലാ​ത്ത പ്ര​തി അ​ച്ഛ​ന്റെ വാ​ഹ​നം ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. പ്ര​തി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് കൊ​ല്ല​പ്പെ​ട്ട ബി​ജു​വി​ന്റെ മൊ​ബൈ​ൽ ഫോ​ണും ബി​ജു​വി​ന്റെ സ്‌​കൂ​ട്ട​റി​ന്റെ താ​ക്കോ​ലും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. കൃ​ത്യം ന​ട​ക്കു​മ്പോ​ൾ ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ ക​ത്തി​ച്ച നി​ല​യി​ലും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ല​ഹ​രി​ക്ക് അ​ടി​മ​യാ​യി​രു​ന്ന പ്ര​തി​യെ ചി​കി​ത്സ​ക്ക് വി​ധേ​യ​നാ​ക്കാ​ൻ ബി​ജു നി​ർ​ബ​ന്ധി​ച്ചി​രു​ന്നു. മൂ​ന്നു വ​ർ​ഷം മു​മ്പ് ബി​ജു​വും പ്ര​തി​യും ത​മ്മി​ൽ അ​ടി​പി​ടി​യു​മു​ണ്ടാ​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ലു​ള്ള വൈ​രാ​ഗ്യം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. പ്ര​തി ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​തി​ന് ഒ​രു കേ​സും ര​ണ്ടു​പേ​രെ മ​ർ​ദി​ച്ച​തി​ന് ക​സ​ബ സ്റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രെ പ​രാ​തി​യു​മു​ണ്ടാ​യി​രു​ന്നു.

അ​ത് ര​ക്ഷി​താ​ക്ക​ൾ ഇ​ട​പെ​ട്ട് ഒ​ത്തു​തീ​ർ​പ്പാ​ക്കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ പി.​ജെ. ജി​മ്മി, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ, നി​മി​ൻ കെ. ​ദി​വാ​ക​ര​ൻ, എ.​എ​സ്.​ഐ​മാ​രാ​യ സ​ജേ​ഷ്, ഷാ​ലു എം.​എ​സ്, സി.​പി.​ഒ​മാ​രാ​യ സു​ജി​ത് കു​ന്ദ​മം​ഗ​ലം, പി. ​ദീ​പു, കെ. ​ഷി​ജി​ത്ത്, വി​പി​ൻ രാ​ജ് സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഗ്രൂ​പ് അം​ഗ​ങ്ങ​ളാ​യ ഒ. ​മോ​ഹ​ൻ​ദാ​സ്, അ​ബ്ദു​റ​ഹ്മാ​ൻ, ഹാ​ദി​ൽ കു​ന്നു​മ്മ​ൽ, അ​നീ​ഷ് മൂ​സേ​ൻ​വീ​ട്, ഷാ​ഫി പ​റ​മ്പ​ത്ത്, ഷ​ഹീ​ർ പെ​രു​മ​ണ്ണ, രാ​കേ​ഷ് ചൈ​ത​ന്യം, സൈ​ബ​ർ വി​ദ​ഗ്ധ​ൻ ഷെ​ഫി​ൻ എ​ന്നി​വ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceCrime NewsAccused in custodyMurder CaseOperation Toofan
News Summary - Biju murder case Accused in custody arrested within 48 hours
Next Story