ഗോവയിൽ വൻ മയക്കുമരുന്ന് വേട്ട; 11.67 കോടിയുടെ ഹൈഡ്രോപോണികുമായി ഒരാൾ അറസ്റ്റിൽ
text_fieldsഗോവ: ഗോവയിൽ 11.672 കിലോഗ്രാം നിരോധിത മയക്കുമരുന്നുമായി ഒരാൾ അറസ്റ്റിൽ. 1.67 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണികുമായാണ് ഇയാൾ അറസ്റ്റിലായത്. പനാജിക്കും മാപുസയ്ക്കും ഇടയിലുള്ള ഗുയിരിം ഗ്രാമത്തിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ്രോയിഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മയക്കുമരുന്ന് കേസുകൾ പ്രതിരോധിക്കാൻ പൊലീസ് സ്വീകരിച്ച നടപടികളെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭിനന്ദിച്ചു. 'ഗോവയിൽ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. ക്രൈംബ്രാഞ്ച് ഗോവ പൊലീസിന് അഭിനന്ദനങ്ങൾ! നമ്മുടെ സംസ്ഥാനത്തെ മയക്കുമരുന്ന് വിമുക്തമായി നിലനിർത്തുന്നതിൽ നിയമപാലക ഏജൻസികൾ നടത്തുന്ന പരിശ്രമത്തിന്റെ തെളിവാണ് ഇത്. മയക്കുമരുന്നിനെതിരെ ഗോവ സർക്കാർ കൃത്യമായ നയം പാലിക്കുന്നുണ്ട്. കുറ്റകൃത്യങ്ങൾ തടയാൻ ഇന്റലിജൻസ് ശൃംഖലകൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ണില്ലാതെ ആവശ്യമായ പോഷകങ്ങൾ വിളകൾക്ക് വെള്ളത്തിലൂടെ ലഭ്യമാക്കുന്നതാണ് ഹൈഡ്രോപോണിക്സ് കൃഷിരീതി. ഉയർന്ന നിലവാരമുള്ള കഞ്ചാവ് ഉൽപാദനത്തിനായി ഇത് പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടാറുണ്ട്. ഒരു മാസം നീണ്ട ഇന്റലിജൻസ് ഓപ്പറേഷനിലൂടെയാണ് ക്രൈംബ്രാഞ്ച് പ്രതിയെ പിടികൂടിയത്. പ്രതിക്ക് വലിയ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

