Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണിയാമ്പറ്റയിൽ വൻ ചാരായവേട്ട

text_fields
bookmark_border
50 ലിറ്റർ വാഷും രണ്ട് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
കണിയാമ്പറ്റയിൽ വൻ ചാരായവേട്ട
cancel
camera_alt

എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്ത വാ​ഷും ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും

കണിയാമ്പറ്റ: കൽപറ്റ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വീടിന് സമീപത്തെ പശുത്തൊഴുത്തിൽ ഒളിപ്പിച്ച 50 ലിറ്റർ വാഷും രണ്ട് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.കണിയാമ്പറ്റ ചിറ്റൂർകുന്ന് കക്കട്ടിൽ വീട്ടിൽ സുനു എന്ന കെ.പി. വർഗീസിന്‍റെ വീട്ടിൽനിന്നാണ് ഇവ പിടിച്ചെടുത്തത്. ഇയാളുടെ വീടിന് മുന്നിലായുള്ള പശുത്തൊഴുത്തിലാണ് വാറ്റുപകരണങ്ങളും ചാരായവും വാഷും ഒളിപ്പിച്ചിരുന്നത്. എക്സൈസ് സംഘത്തെ കണ്ടതോടെ ഇയാൾ കടന്നു കളയുകയായിരുന്നു. എക്സൈസ് കേസെടുത്തു.

എക്സൈസ് സംഘത്തിന്‍റെ ഓണം സ്പെഷൽ ഡ്രൈവിനോട് അനുബന്ധിച്ച് ഞായറാഴ്ച വൈത്തിരി താലൂക്കിലെ കണിയാമ്പറ്റയിൽ പരിശോധന നടത്തിയത്.കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.പി. അനൂപ്, പ്രിവന്റിവ് ഓഫിസർ എം.എ. രഘു, സിവിൽ എക്സൈസ് ഓഫിസർമാരായ വി.കെ. വൈശാഖ്, സി.കെ. രഞ്ജിത്ത്, ഡ്രൈവർ സജീവ് എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Big arrack hunt in Kaniyampata
Next Story