എഐ വിഡിയോ ഉപയോഗിച്ച് ഡേറ്റിങ് ആപ്; യുവാവിന് 1.85 ലക്ഷം രൂപ നഷ്ടം
text_fieldsബംഗളൂരു: ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട യുവതി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗിച്ച് നിർമിച്ച അശ്ലീല വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ബെല്ലന്ദൂര്‍ സ്വദേശിയായ യുവാവിന് 1.85 ലക്ഷം രൂപ നഷ്ടപ്പെട്ടു. സെപ്റ്റംബർ 27 നാണ് യുവാവ് 'ആരാധ്യ' എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതിയുമായി പരിചയപ്പെടുന്നതും ഇരുവരും ഫോൺ നമ്പറുകൾ കൈമാറുന്നതും.
ആറ് സെക്കൻഡോളം നീണ്ട ഒരു വാട്ട്സ്ആപ് വിഡിയോ കാൾ യുവാവിന് ലഭിച്ചു. ഏതാനും മിനിറ്റുകൾക്ക് ശേഷം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച അശ്ലീല വീഡിയോ ക്ലിപ്പും ലഭിച്ചു. പണം നൽകിയില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തി. വിഡിയോ പുറത്തുവരുമെന്ന് ഭയന്ന് യുവാവ് വിവിധ യു.പി.ഐ.ഐ.ഡികളിലേക്ക് 1.85 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു. സൈബർ ക്രൈം പൊലീസിൽ പരാതി നൽകി. സംഭവത്തില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

