Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യക്ക് സ്വന്തം വീട്ടുകാരുമായുള്ള അടുപ്പത്തിൽ വിരോധം: ഭാര്യയെയടക്കം കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

text_fields
bookmark_border
https://www.madhyamam.com/tags/murder-case
cancel

ബംഗളൂരു: ഭാര്യയെയും കുടുംബത്തിലെ ഏഴുപേരെയും ക്രൂരമായി കൊലപ്പെടുത്തി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ച ബംഗളൂരു സ്വദേശി അറസ്റ്റിൽ. കാർ ഡ്രൈവറായ ഇന്ദുശേഖർ എന്ന വ്യക്തിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ വീട്ടുകാരുമായുള്ള നിരന്തരമായ ബന്ധവും ഇടപെടലുകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൊല്ലപ്പെട്ടവരിൽ ഇന്ദുശേഖറിന്റെ ഭാര്യ സുനിത, മാതാവ് രൂപവതി, ഭാര്യാസഹോദരന്മാരായ ശിവകുമാർ, ശങ്കർ, ഭാര്യാസഹോദരിമാരായ ദിവ്യ, നളിനി, കൂടാതെ ശങ്കറിന്റെ ഏഴ് വയസ്സുള്ള മകൻ പുനീത് എന്നിവരും ഉൾപ്പെടുന്നു. നന്ദി ഹിൽസിന് സമീപത്ത് നടത്തിയ നാല് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ശങ്കറിന്റെ മകൻ പുനീതിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തു. ബാക്കിയുള്ള മൃതദേഹങ്ങൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.

ആസൂത്രിതമായാണ് പ്രതി കൊലപാതകങ്ങൾ നടത്തിയത് എന്നാണ് പൊലീസ് നൽകുന്ന വിവരം. ആദ്യം ഭാര്യ സുനിതയെ കൊലപ്പെടുത്തിയ ഇന്ദുശേഖർ, തുടർന്ന് വിരുന്നിന് ക്ഷണിച്ചുവരുത്തി രണ്ട് ഭാര്യാസഹോദരന്മാരെയും വകവരുത്തി. പിന്നീട് മറ്റ് കുടുംബാംഗങ്ങളെയും ഓരോരുത്തരായി കൊലപ്പെടുത്തുകയായിരുന്നു.

അരകല്ല് ഉപയോഗിച്ച് തലക്കടിച്ചാണ് പ്രതി കൊലപാതകങ്ങൾ നടത്തിയത്. ശേഷം പ്രതിയുടെ കാറിൽത്തന്നെ മൃതദേഹങ്ങൾ വിവിധയിടങ്ങളിൽ കൊണ്ടുപോയി തള്ളുകയായിരുന്നു. തെളിവുകൾ നശിപ്പിക്കുന്നതിനായി രക്തക്കറകൾ രാസവസ്തുക്കൾ ഉപയോഗിച്ച് ഇയാൾ നീക്കം ചെയ്യുകയും ചെയ്തു.

ശ്രീരാംപുര പോലീസ് സ്റ്റേഷനിൽ ലഭിച്ച കാണാതായവരുടെ പരാതിയെത്തുടർന്നുള്ള അന്വേഷണമാണ് കൊടുംക്രൂരതയുടെ ചുരുളഴിച്ചത്. ചോദ്യംചെയ്യലിൽ പ്രതി നൽകിയ പരസ്പരവിരുദ്ധമായ മൊഴികളിൽ സംശയം തോന്നിയ പൊലീസ് നടത്തിയ കസ്റ്റഡി ചോദ്യംചെയ്യലിലാണ് കൂട്ടക്കൊലയുടെ ഭീകരമുഖം പുറത്തുവന്നത്.

ഭാര്യ സ്വന്തം വീട്ടുകാരുമായി പുലർത്തിയിരുന്ന ബന്ധത്തിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. പ്രതിയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ മറ്റ് മൃതദേഹങ്ങൾ കണ്ടെത്താനുള്ള ഊർജിതമായ തെരച്ചിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bengaluru men killed wife and relatives
Next Story