Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Bengaluru man kills wife over suspicion of infidelity arrested
cancel
Homechevron_rightNewschevron_rightCrimechevron_rightവിനോദയാത്ര​ പോയിവന്ന...

വിനോദയാത്ര​ പോയിവന്ന ശേഷം സംശയം; ഭാര്യയെ കുത്തിക്കൊന്ന 40കാരൻ​ അറസ്റ്റിൽ

text_fields
bookmark_border

ബംഗളൂരു: കർണാടകയിലെ ബംഗളൂരുവിൽ സംശയത്തെ തുടർന്ന്​ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ 40കാരൻ അറസ്റ്റിൽ. രൂപ എച്ച്​.ജിയെ കൊലപ്പെടുത്തിയ കേസിൽ ബി.കെ. കന്തരാജുവാണ്​ അറസ്റ്റിലായത്​.

കുടുംബാംഗങ്ങളുമായി വിവാഹേതര ബന്ധം പുലർത്തുന്നുവെന്ന സംശയത്തെ തുടർന്നാണ്​ കൊലപാതകം. കന്തരാജുവും രൂപയും കുടുംബാഗങ്ങളും ചിക്കമംഗളൂരുവിലും പരിസര പ്രദേശങ്ങളിലും വിനോദയാത്ര പോയിരുന്നു. അവിടെവെച്ച്​ പ്രതി ഭാര്യ ബന്ധുക്കളായ രണ്ടുപേർക്കൊപ്പം നൃത്തം ചെയ്യുന്നത്​ കണ്ടിരുന്നു.

വിനോദയാത്ര പോയി വന്നതിന്​ ശേഷം ഇതേചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ചെയ്​തിരുന്നു. വഴക്കിനിടെ രൂപയുടെ കഴുത്തിൽ കന്തരാജു സ്​ക്രൂഡ്രൈവർ കൊണ്ടും പിന്നീട്​ കത്തികൊണ്ടും കുത്തുകയായിരുന്നു. ശേഷം സംഭവ സ്​ഥലത്തുനിന്ന്​ കടന്നുകളഞ്ഞു. കൊലപാതകത്തിൽ പൊലീസ്​ കേസെടുക്കുകയും കന്തരാജുവിനെ അറസ്റ്റ്​ ചെയ്യുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMurder
News Summary - Bengaluru man kills wife over suspicion of infidelity arrested
Next Story