Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതിയെ കൊന്ന് മൃതദേഹം ഡ്രമ്മിൽ സൂക്ഷിച്ചു; ഒഡിഷ സ്വദേശി അറസ്റ്റിൽ

text_fields
bookmark_border
യുവതിയെ  കൊന്ന് മൃതദേഹം ഡ്രമ്മിൽ സൂക്ഷിച്ചു; ഒഡിഷ സ്വദേശി അറസ്റ്റിൽ
cancel

ബംഗളൂരു: ബംഗളൂരു സ്വദേശിയായ ഇരുപത്തിയേഴുകാരിയുടെ കൊലപാതകത്തിൽ സുരക്ഷ ജീവനക്കാരനായിരുന്ന ഒഡിഷ സ്വദേശി പിടിയിൽ. മഹാദേവപുരത്ത് താമസിച്ചിരുന്ന മഹാനന്ദി (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സി.വി രാമൻ നഗറിലെ ടെക് പാർക്കിൽ സുരക്ഷ ജീവനക്കാരനായിരുന്ന കൃഷ്ണ ചന്ദ്ര സേഥിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സഹോദരിയോടൊപ്പം മഹാദേവപുരത്തെ മഹേശ്വരി നഗറിൽ താമസിച്ചു വരികയായിരുന്ന യുവതിയെ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയാണ് കാണാതായത്. സഹോദരിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ്, വീടിനു സമീപത്തെ ഒരു ഡ്രമ്മിൽനിന്ന് മൃതദേഹം കണ്ടെത്തി.

പൊലീസ് പറയുന്നത് ഇങ്ങനെയാണ്; പ്രതിയുടെ ഭാര്യയും കൊല്ലപ്പെട്ട യുവതിയും സഹോദരിയും സമീപത്തെ ഒരു പെട്രോൾ പമ്പിലെ ജീവനക്കാരായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പ്രതിയുടെ ഭാര്യ പെട്രോൾ പമ്പിൽ ജോലിക്ക് പോയ സമയത്ത് മഹാനന്ദിയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. എതിർത്ത യുവതിയെ പ്രതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും പിന്നാലെ മൃതദേഹം ഡ്രമ്മിലാക്കി കടന്നുകളയുകയുമായിരുന്നു.

സംശയം തോന്നിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bengaluru girl murdered by odisha man
Next Story