ബംഗളൂരു ബസ് യാത്രക്കാരിയുടെ 14 ലക്ഷത്തിന്റെ ആഭരണം മോഷ്ടിച്ചു
text_fieldsമംഗളൂരു: ബംഗളൂരുവിലേക്കുള്ള ബസ് യാത്രക്കാരിയുടെ 14 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷണം പോയതായി പരാതി. ബ്രഹ്മവർ ചെർക്കടി ഗ്രാമത്തിൽ താമസിക്കുന്ന വാസുദേവ സൂര്യയുടെ ഭാര്യ ശങ്കരിയുടെ സ്വർണമാണ് കവർന്നത്.
ബംഗളൂരുവിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നുവെന്ന് ദമ്പതികളെന്ന് ബണ്ട്വാൾ ടൗൺ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു. ബ്രഹ്മാവറിൽനിന്ന് രാത്രി ഒമ്പതോടെ സ്വകാര്യ ബസിൽ കയറുന്നതിന് മുമ്പ് സൂര്യ സ്വർണാഭരണങ്ങൾ പാക്ക് ചെയ്ത പഴ്‌സ് ബാഗിൽ വെച്ചിരുന്നു. ബണ്ട്വാൾ താലൂക്കിലെ ബാൾട്ടില ഗ്രാമത്തിന് സമീപം രാത്രി 11.15ഓടെ ബസ് നിർത്തി.
ഭാര്യ വാഷ്‌റൂം ഉപയോഗിക്കാൻ ഇറങ്ങുന്നതിന് മുമ്പ് സ്വർണം അടങ്ങിയ ബാഗ് അദ്ദേഹത്തിന് നൽകി. കുറച്ച് മിനിറ്റുകൾക്ക് ശേഷം ബാഗ് സീറ്റിൽ വെച്ച് സൂര്യയും പുറത്തിറങ്ങി. അഞ്ചു മിനിറ്റ് കഴിഞ്ഞ് ബസിൽ തിരിച്ചെത്തിയപ്പോൾ ബാഗിനുള്ളിലെ പഴ്‌സ് സീറ്റിൽ തുറന്നിരിക്കുന്നതായും എല്ലാ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടതായും കണ്ടു.
മോഷ്ടിച്ച ആഭരണങ്ങൾക്ക് 134 ഗ്രാം തൂക്കമുണ്ട്. 14 ലക്ഷം രൂപ വില കണക്കാക്കുന്നു. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 303(2) പ്രകാരം ബണ്ട്വാൾ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

