Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
nandita dutta
cancel
Homechevron_rightNewschevron_rightCrimechevron_rightപോൺ റാക്കറ്റ്​ നടത്തിയ...

പോൺ റാക്കറ്റ്​ നടത്തിയ യുവ ബംഗാളി നടി നന്ദിത ദത്ത അറസ്റ്റിൽ

text_fields
bookmark_border

കൊൽക്കത്ത: ​യുവ മോഡലുകളെ വ്യാജ വാഗ്​ദാനങ്ങൾ നൽകിയും ​ഭീഷണിപ്പെടുത്തിയും അശ്ലീല സിനിമകളിൽ അഭിനയിപ്പിച്ച നടി നന്ദിത ദത്ത അറസ്റ്റിലായി. ഒ.ടി.ടി പ്ലാറ്റ്​ഫോമുകളിൽ സോഫ്​റ്റ്​ പോൺ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നന്ദിത സ്​ക്രീൻ നാമമായ 'നാൻസി ബാബി' എന്നാണ്​ പൊതുവെ അറിയപ്പെടുന്നത്​. നന്ദിതയുടെ കൂട്ടാളിയായ മൈനാക്​ ഘോഷും അറസ്റ്റിലായിട്ടുണ്ട്​.

ഡംഡമിലെയും നക്​താലയിലെയും വീടുകളിൽ നിന്നാണ്​ നന്ദിതയും മൈനാകും അറസ്റ്റിലായത്​. രണ്ട്​ മോഡലുകൾ ജൂലൈ 26ന്​ ന്യൂടൗൺ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ അറസ്റ്റ്​.

ബാലിഗഞ്ച്​ സ്റ്റുഡിയോയിൽ വെച്ച്​ ഒരിക്കൽ തന്‍റെ നഗ്​ന വിഡിയോ ചിത്രീകരിച്ചതായാണ്​ ഒരാൾ പരാതിപ്പെട്ടത്​. ന്യൂടൗൺ ഹോട്ടലിൽ വെച്ച്​ ഇതേ സംഘം തന്നെ അശ്ലീല വിഡിയോയിൽ അഭിനയിപ്പിച്ചതായി രണ്ടാമത്തെ മോഡൽ പരാതി നൽകി. അറസ്റ്റിലായ പ്രതികളെ ഒരാഴ്​ച പൊലീസ്​ കസ്റ്റഡിയിൽ വിട്ടു.

ഇരുവരും അശ്ലീല വിഡിയോകൾ വിറ്റിട്ടുണ്ടോ എന്നും വലിയ റാക്കറ്റിലെ അംഗങ്ങളാണോയെന്നും പ്രതികൾക്ക്​​ രാജ്​ കുന്ദ്ര കേസുമായി ബന്ധമുണ്ടോയെന്നും പൊലീസ്​ അന്വേഷിക്കുന്നുണ്ട്​.

അടുത്തിടെ ന്യൂടൗൺ, സാൾട്ട്​ലേക്ക്​ എന്നിവിടങ്ങളിൽ നിന്ന്​ പൊലീസ്​ പോൺ റാക്കറ്റുമായി ബന്ധപ്പെട്ട ഫോ​ട്ടോഗ്രാഫറെയും മേക്കപ്പ്​ ആർട്ടിസ്റ്റിനെയും അറസ്റ്റ്​ ചെയ്​തിരുന്നു. ​പണവും പ്രശസ്​തിയും ആഗ്രഹിക്കുന്ന മധ്യവർഗ കുടുംബത്തിലെ പെൺകുട്ടികളെ വ്യാജ വാഗ്​ദാനങ്ങൾ നൽകിയാണ്​ സംഘം വലയിലാക്കുന്നതെന്ന്​ പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KolkataPORNOGRAPHYporn racket caseNandita Dutta
News Summary - Bengali Actor Nandita Dutta arrested for running an alleged porn racket
Next Story