Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറിന്‍റെ ഇ.എം.ഐ അടക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; ഭർത്താവ് തീകൊളുത്തിയ യുവതി മരിച്ചു

text_fields
bookmark_border
കാറിന്‍റെ ഇ.എം.ഐ അടക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; ഭർത്താവ് തീകൊളുത്തിയ യുവതി മരിച്ചു
cancel

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കാറിന്‍റെ ഇ.എം.ഐ അടക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഭർത്താവ് തീകൊളുത്തിയ യുവതി മരിച്ചു. കൂച്ച് ബെഹാർ ജില്ലയിൽ നിന്നുള്ള 35 വയസ്സുള്ള ചന്ദ റോയിയാണ് മരിച്ചത്. കൂച്ച് ബെഹാറിലെ എം.ജെ.എൻ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സായിരുന്നു ചന്ദ റോയി.

ബുധനാഴ്ച രാത്രി അവരുടെ വാടകവീട്ടിൽ വെച്ചാണ് സംഭവം. തീ ആളിപ്പടരുന്നതിനിടെ ചന്ദ വീട്ടിൽ നിന്ന് പുറത്തേക്ക് ഓടിയിറങ്ങിയതായി അയൽക്കാർ പറയുന്നു. നാട്ടുകാർ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

ഡ്രൈവറായ ഭർത്താവ് രഞ്ജിത് റോയിക്കൊപ്പം കഴിഞ്ഞ മൂന്നര വർഷമായി ചന്ദ ഒരു അപ്പാർട്ട്മെന്റിലായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. കാറിന്റെ ഇ.എം.ഐ അടക്കുന്നതിനെച്ചൊല്ലി ദമ്പതികൾ പതിവായി തർക്കത്തിൽ ഏർപ്പെട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

തർക്കത്തെത്തുടർന്ന് ഇരുവരും നേരത്തെ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ ആ സമയത്ത് ഔദ്യോഗികമായി പരാതി നൽകിയിരുന്നില്ല എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ രഞ്ജിത്തിനും പൊള്ളലേറ്റു. നിലവിൽ അതേ ആശുപത്രിയിൽ ചികിത്സയിലാണ്.

രഞ്ജിത്ത് നിരീക്ഷണത്തിലാണെന്നും ആരോഗ്യസ്ഥിതി സാധാരണ നിലയിലായാൽ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ദമ്പതികളുടെ ഏക മകൾ ഡാർജിലിങ്ങിലെ ബോർഡിങ് സ്‌കൂളിലാണ് പഠിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bengal nurse dies after husband sets her on fire over car's EMI payment dispute
Next Story