പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബംഗാൾ സ്വദേശി അറസ്റ്റിൽ
text_fieldsസമീർ അലാം
കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത അന്തർ സംസ്ഥാന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബംഗാൾ സ്വദേശിയെ പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു.
വെസ്റ്റ് ബംഗാൾ ടി ഗാർഡൻ ജൽപൈഗുഡിയിൽ സമീർ അലാം (25) ആണ് അറസ്റ്റിലായത്. ജോലി സംബന്ധമായി അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തുവെച്ച് ഏഴ് വയസ്സ് പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സമീർ അലാമും കുടുംബവും പെൺകുട്ടിയുടെ കുടുംബവും ഇവർ ജോലി ചെയ്യുകയായിരുന്ന സ്ഥാപനം വക കോമ്പൗണ്ടിൽ താമസിച്ചുവരികയായിരുന്നു.
പ്രതി കുറ്റം ചെയ്തശേഷം ഭാര്യയുമൊത്തു മുങ്ങി. തുടർന്ന് നടന്ന അന്വേഷണത്തിൽ ആലപ്പുഴ കെ. എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽവെച്ച് പുത്തൂർ എസ്.എച്ച്.ഒ സുഭാഷ് കുമാർ, എസ്.ഐ ടി.ജെ ജയേഷ്, സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ മധു, സിവിൽ പൊലീസ് ഓഫിസർ ഡാനിയേൽ എന്നിവരുൾപ്പെട്ട സംഘം അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

