ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഐ.ഐ.ടി വിദ്യാർഥി അച്ഛനുമായി 30 മിനിറ്റ് സംസാരിച്ചുവെന്ന് പൊലീസ്
text_fieldsമുംബൈ: രണ്ടു ദിവസം മുമ്പാണ് ബോംബെ ഐ.ഐ.ടി വിദ്യാർഥിയായിരുന്ന ദർശൻ സോളങ്കി ആത്മഹത്യ ചെയ്തത്. ജീവനൊടുക്കുന്നതിന് മുമ്പ് 30 മിനിറ്റോളം ദർശൻ അച്ഛനുമായി സംസാരിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംസാരത്തിലൊന്നും താൻ ജാതിവിവേചനം അനുഭവിക്കുന്നതായി ദർശൻ സൂചിപ്പിച്ചിരുന്നില്ല. ദർശന്റെ ഹോസ്റ്റലിലെ റൂംമേറ്റിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ജാതി വിവേചനം നേരിട്ടിട്ടാണ് ദർശൻ ആത്മഹത്യ ചെയ്തത് എന്നാണ് വിദ്യാർഥി സംഘടനയുടെ ആരോപണം. ഞായറാഴ്ചയാണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏഴാംനിലയിൽ നിന്ന് ചാടി 18 കാരനായി ദർശൻ ജീവനൊടുക്കിയത്. അഹ്മദാബാദുകാരനായ കുട്ടി ഒന്നാംവർഷ ബി.ടെക് കെമിക്കൽ വിദ്യാർഥിയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.മകൻ മരിച്ച വിവരമറിഞ്ഞ് കാംപസിലെത്തിയ ദർശന്റെ മാതാപിതാക്കളോട് ആർക്കെങ്കിലും എതിരെ പരാതി ഉണ്ടോയെന്ന് പൊലീസ് ചോദിച്ചിരുന്നു. എന്നാൽ മകന്റെ ആത്മഹത്യയിൽ ഇവർ ആരെയും പ്രതിക്കൂട്ടിൽ നിർത്തിയില്ല എന്നാണ് പൊലീസ് ഭാഷ്യം. പിതാവുമായുള്ള ഫോൺ സംഭാഷണത്തിൽ ഫെബ്രുവരി 15ന് വീട്ടിലേക്ക് വരുമെന്നാണ് ദർശൻ പറഞ്ഞത്. ദർശന്റെ മൃതദേഹം അഹ്മദാബാദിലെ വീട്ടിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

