സോളാര്‍ ലൈറ്റുകളുടെ ബാറ്ററി മോഷ്ടിച്ചു; അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
text_fieldsപാലാ: സോളാര്‍ ലൈറ്റുകളില്നിന്ന് ബാറ്ററി മോഷ്ടിച്ച അഞ്ചംഗ അനതർ സംസ്ഥാന തൊഴിലാളികളെ പിടികൂടി.
മഹാരാഷ്ട്ര, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്നുള്ള ഷാഹിദ് (24), റൂബൽ ഖാൻ (24), മുഹമ്മദ് അസ്ലം (25), ആമീൻ മുഹമ്മദ് (40), മാറൂഫ് യൂസുഫ് (24) എന്നിവരാണ് പിടിയിലായത്. തൊടുപുഴ ബൈപാസില്‍ റോഡരികിലെ വഴിവിളക്കിെൻറ ബാറ്ററികളാണ് മോഷ്ടിച്ചത്.
രാത്രിയില്‍ പട്രോളിങ്ങിനിടെ സംശയം തോന്നി സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ഇവരെത്തിയ ഓട്ടോറിക്ഷയില്‍നിന്നും ബാറ്ററികള്‍ കണ്ടെത്തിയത്.
റോഡരികുകളില്‍ സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകളെന്നതിനാല് പൊതുമുതല്‍ നശീകരണ നിയമപ്രകാരവും കേസെടുക്കുമെന്ന് പാലാ എസ്.എച്ച്.ഒ കെ.പി. തോംസണ്‍ പറഞ്ഞു. പാലാ-പൊന്‍കുന്നം റോഡില്‍ അടക്കം മറ്റ് റോഡുകളിലും സമാന സംഭവം നടന്നോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇവർ സഞ്ചരിച്ച പെട്ടിഓട്ടോയും ബാറ്ററികളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.