പ്രണയം നിരസിച്ച യുവതിയെ ബന്ധു വെട്ടിക്കൊന്നു; ബസ് കാത്തുനിൽക്കുമ്പോഴാണ് ആക്രമിക്കപ്പെട്ടത്
text_fieldsലാവണ്യ
മംഗളൂരു: ബസ് കാത്തുനിന്ന യുവതിയെ വെട്ടിക്കൊന്നു. ബണ്ട്വാളിലെ ഉലി ഗ്രാമത്തിലെ ലാവണ്യ (21) ആണ് കൊല്ലപ്പെട്ടത്. ബി.സി റോഡിലെ കെ.എസ്.ആർ.ടി.സി പുതിയ ബസ് സ്റ്റാൻഡിന് സമീപം വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ബസ് കാത്തുനിൽക്കുകയായിരുന്ന ലാവണ്യയെ പ്രതി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ലാവണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമികാന്വേണത്തിൽ പ്രതി കൊല്ലപ്പെട്ട ലാവണ്യയുടെ ബന്ധു ചേതൻ ആണെന്നും പ്രണയം നിരസിച്ചതാണ് കൊലക്ക് കാരണമെന്നും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സൂപ്രണ്ട് അരുൺ കെ ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

