കരിക്ക് കച്ചവടത്തിന്റെ മറവില് നിരോധിത പുകയില ഉല്പന്നങ്ങള് വിറ്റയാള് പിടിയില്
text_fieldsബിനു
കൊല്ലം: കരിക്ക് കച്ചവടത്തിന്റെ മറവില് നിരോധിത പുകയില ഉല്പന്നങ്ങള് വിറ്റയാള് പിടിയില്. ശക്തികുളങ്ങര മിനി കപ്പിത്താന്സ് ജങ്ഷനില് കരിക്ക് കച്ചവടം നടത്തിവന്ന ശക്തികുളങ്ങര ഇലഞ്ഞിക്കല് വീട്ടില് ബിനു (37) ആണ് പിടിയിലായത്.
ഇയാളില് നിന്ന് 406 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങള് കണ്ടെടുത്തു. അന്തർ സംസ്ഥാന തൊഴിലാളികള്ക്കും മത്സ്യബന്ധന തൊഴിലാളികള്ക്കും വില്പന നടത്തുന്നതിനായി സൂക്ഷിച്ചവയാണ് പിടിച്ചെടുത്തത്.
ശക്തികുളങ്ങര ഇന്സ്പെക്ടര് യു. ബിജുവിന്റെ നേതൃത്വത്തില് എസ്.ഐ പ്രകാശ്, എ.എസ്.ഐ മാരായ ക്രിസ്റ്റി, ഡാര്വിന് ജയിംസ്, പ്രദീപ്, സി.പി.ഒ മാരായ ഹരിജിത്ത്, ശ്രീലാല് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.