എ.ടി.എമ്മുകളിലേക്കുള്ള 28 ലക്ഷം കവർന്നു ബാങ്ക് ജീവനക്കാർ പിടിയിൽ
text_fieldsപ്രതികളായ സിനൂപ്, നിധിൻ രാജ്
സുൽത്താൻ ബത്തേരി: എ.ടി.എമ്മുകളിൽ നിക്ഷേപിക്കാനേൽപ്പിച്ച ബാങ്കിന്റെ 28 ലക്ഷം രൂപ തട്ടിയ കാഷ് ഓപറേറ്റിവ് എക്സിക്യൂട്ടിവുകൾ പിടിയിൽ. സുൽത്താൻ ബത്തേരി കുപ്പാടി പുത്തൻപുരക്കൽ വീട്ടിൽ പി.ആർ. നിധിൻ രാജ് (34), മേപ്പാടി ലക്കിഹിൽ പ്ലാംപടിയൻ വീട്ടിൽ പി.പി. സിനൂപ് (31)എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കേരള ഗ്രാമീണ ബാങ്കിന്റെ വിവിധ എ.ടി.എമ്മുകളിൽ പണം നിക്ഷേപിക്കുന്ന ബത്തേരി നോഡൽ ബ്രാഞ്ചിലെ ജോലിക്കാരായിരുന്നു ഇവർ. 2021 നവംബർ മുതൽ 2023 സെപ്റ്റംബർ വരെയുള്ള വിവിധ കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. എ.ടി.എമ്മുകളിൽ നിക്ഷേപിക്കാൻ ബാങ്ക് ഏൽപ്പിച്ച മുഴുവൻ തുകയും നിക്ഷേപിക്കാതെ പണം പിൻവലിക്കൽ അക്നോളജ്മെന്റ് സ്ലിപ്പുകളിൽ തിരുത്തലുകൾ വരുത്തി ഒറിജിനൽ ആണെന്ന വ്യാജേന ബത്തേരി ബ്രാഞ്ചിൽ സമർപ്പിച്ചു വരുകയായിരുന്നു. ബത്തേരി ഗ്രാമീണ ബാങ്ക് സീനിയർ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

