മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ
text_fieldsശ്രീകാന്ത്
കാഞ്ഞിരപ്പള്ളി: മുക്കുപണ്ടം പണയംവെച്ച് പണംതട്ടിയ കേസിൽ ബാങ്ക് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം ചരലേയിൽ വീട്ടിൽ ശ്രീകാന്ത് ഉത്തമനെയാണ് (38) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളിയിലെ യൂനിയൻ ബാങ്കിൽ ഗോൾഡ് അപ്രൈസറായി ജോലി ചെയ്തുവരുകയായിരുന്നു ശ്രീകാന്ത്. ബാങ്കിലെ ഉപഭോക്താക്കളുടെ പേരിൽ മുക്കുപണ്ടം പണയംവെച്ച് 31 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. ബാങ്കിന്റെ റീജനല്‍ ഓഫിസിൽ നിന്ന് മാനേജും മറ്റൊരു അപ്രൈസറുമെത്തി ബാങ്കിലെ സ്വര്‍ണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടം കണ്ടെത്തിയത്. തുടർന്ന് ഇവർ കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ പരാതി നൽകുകയും അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ പണം ചീട്ടുകളിക്ക് ചെലവാക്കിയിരുന്നതായി കണ്ടെത്തി.
കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഷിന്റോ പി. കുര്യൻ, എസ്.ഐ പ്രതീപ്, സി.പി.ഒ അരുൺ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

